Actor Madhan Bob

  • Cinema

    തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

    തമിഴ് നടനും ടെലിവിഷൻ താരവുമായ മ​ദൻ ബോബ് (കൃഷ്ണ മൂർത്തി) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 71 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്. സം​ഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്. തെനാലി, ഫ്രണ്ട്സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ്…

    Read More »
Back to top button