action

  • News

    വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഎം

    ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തീരുമാനം. മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാനാണ് നിർദേശം. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ എൽഡിഎഫ് വ്യാഴാഴ്ച ആറന്മുളയിൽ വിശദീകരണയോഗം നടത്തും. പഞ്ചായത്ത് തലത്തിൽ റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഇരവിപേരൂർ, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് മന്ത്രിയെ വിമർശിച്ചു പോസ്റ്റ് ഇട്ടത്. ആരോഗ്യമേഖലയെ യുഡിഎഫും ബിജെപിയും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നെന്ന് എൽഡിഎഫ് ആരോപിച്ചു. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ എൽഡിഎഫ് ജനകീയ…

    Read More »
  • Kerala

    നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി

    ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച്…

    Read More »
  • Cinema

    വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി ‘അമ്മ’; പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു

    നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി…

    Read More »
  • News

    ‌എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന് നേരെ മൂത്രമൊഴിച്ചു; ഇന്ത്യക്കാരനെതിരെ നടപടി‌

    എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ നടപടി. ന്യൂഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ 2336 വിമാനത്തില്‍വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ തുഷാര്‍ മസന്ദ് എന്ന 24 കാരന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിക്കുകയായിരുന്നു വിമാനത്തില്‍ വെച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുന്ന ഒട്ടേറേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയര്‍ലൈന്‍ വാഗ്ദാനം ചെയ്‌തെങ്കിലും യാത്രക്കാരന്‍ നിരസിച്ചിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ, യാത്രക്കാരനെ 30…

    Read More »
Back to top button