accused students
-
News
ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരിഗണിക്കാനും മാറ്റിയിരുന്നു. ഫെബ്രുവരിയിലാണ്…
Read More »