accident

  • News

    എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്

    എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അനുമതി വാങ്ങാതെയാണ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ചങ്ങരംകുളം പൊലീസ് സംഭവത്തിൽ കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • News

    സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ

    സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ്…

    Read More »
  • News

    കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ച് അപകടം

    കോഴിക്കോട് ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • News

    ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം; വാഹനം ഓടിച്ചത് നടൻ മണിയന്‍പിള്ള രാജു

    തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും ചികിത്സയിലാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ…

    Read More »
  • News

    മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

    വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറില്‍…

    Read More »
  • News

    ​ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

    ഗുരുവായൂർ മമ്മിയൂർ സെൻ്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Read More »
  • News

    ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

    എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറിൽ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.

    Read More »
  • News

    അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം; മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി

    അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. ക്രെയിൻ എത്തിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡർ വീണത്.…

    Read More »
  • News

    കൊല്ലത്ത് KSRTC ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

    കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക് തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റവരുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക്…

    Read More »
  • News

    തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

    തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടകളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്‌ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. അപകടത്തിന് ശേഷം ഡ്രൈവറേയും കണ്ടക്ടറെയും മഞ്ചേശ്വം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ആറ് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാകുന്നത്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകവെ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് മറ്റൊരു…

    Read More »
Back to top button