Abhimanyu murder case

  • News

    അഭിമന്യു വധക്കേസ്; പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതിയിൽ‌

    അഭിമന്യു വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതി പരിഗണിക്കും. കേസിൽ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 30 പ്രതികളാണുള്ളത്. 8 വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അടുത്ത മാസം വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ പറയുന്നത്. 16 പേർക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 16 പ്രതികളുടെ വിചാരണയാണ് ആദ്യം നടക്കുക. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.…

    Read More »
Back to top button