News
വികസനം എത്തേണ്ടത് ഗ്രാമങ്ങളില്‍: നിയാസ് ഭാരതി
കൊല്ലം: വികസനം എത്തേണ്ടത് ഗ്രാമങ്ങളിലാമെന്ന് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി. ചിതറ ഗ്രാമ പഞ്ചായത്തിലെ കിളിതട്ട് വാര്‍ഡിലെ മഹാത്മാ ഗാന്ധി കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിവെള്ള പദ്ധതിയും നിയാസ് ഭാരതി ഉത്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറിയും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ചിതറ മുരളി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് പി ജി സുരേന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഷമീം കാരിച്ചിറ, അസ്ലം കാരറ, മുന്‍ വാര്‍ഡ് മെമ്പര്‍ റഷീദബീവി, വിജയകുമാര്‍, ഷിഹാബുദീന്‍, സന്തോഷ് കൊല്ലായില്‍, അസീം ചക്കമല, ചല്ലി മുക്ക് ജോയി എന്നിവര്‍ പങ്കെടുത്തു.