ശശി തരൂർ

  • News

    ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണു​ഗോപാൽ

    കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണു​ഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് പത്മജ വേണു​ഗോപാൽ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. കെപിസിസി മീറ്റിം​ഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ…

    Read More »
  • News

    കെ സുധാകരനെ മാറ്റേണ്ടെന്ന് ശശി തരൂർ; ‘താൻ ഒറ്റയ്ക്ക്, ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്നു

    തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന്  ശശി തരൂർ. കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ഇടത്തായാണ് ശശി തരൂരിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിന്നീട്…

    Read More »
  • Uncategorized

    ഖാർഗെയോട് തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചു, രണ്ട് കാരണങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശശി തരൂർ

    തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ വാക്കുകളിലേക്ക്.. ‘കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതിൽ…

    Read More »
  • News

    സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടൽ പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിച്ച് ഹൈക്കമാൻഡ്

    ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം…

    Read More »
  • News

    ശശി തരൂര്‍ എം.പി സ്ഥാനം രാജിവെച്ചേക്കും

    അമൃത ഡല്‍ഹി: കോണ്‍ഗ്രസുമായി അകലുന്ന ശശി തരൂര്‍ എംപി സ്ഥാനം രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയണ്. ബിജെപിയും സിപിഎമ്മും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ശശി തരൂരിന് ബിജെപി ഗവര്‍ണര്‍ പദവി വാഗദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തനിക്ക് കേന്ദ്രമന്ത്രി പദവിയില്ലാതെ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് തരൂരിന്റെ നിലപാട്. നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍…

    Read More »
Back to top button