വെഞ്ഞാറമൂട് കൊലപാതകം ക്രൈം ന്യൂസ് vennaramoodu killing venjaramoodu killing case
-
News
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴിയിൽ പറയുന്നത്. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് പ്രതി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നും അഫാൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന,…
Read More » -
News
അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്
സൗദിയിൽ ഉള്ള ബാധ്യതകൾതിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം…
Read More » -
News
ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; മരുന്നുകുത്തിയ കാനുല ഊരിക്കളഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. റൂറൽ എസ് പിയുടെ…
Read More » -
News
സാറെ, ഞാന്‍ 6 പേരെ കൊന്നു’: അഫാൻ പറഞ്ഞത് കേട്ടു പൊലീസും ഞെട്ടി
സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോൾ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുക… പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും അറിഞ്ഞു ഞെട്ടിയിരിക്കുകയാണു കേരളം. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാൻ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനൻവേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി. സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ട 13 വയസ്സുകാരനായ ഇളയ സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പെൺസുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു…
Read More »