മലയാളം വാര്‍ത്ത

  • Uncategorized

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: നെടുമങ്ങാട് പോലീസിന് വീഴ്ച പറ്റിയതായി ആരോപണം

    തിരുവനന്തപുരം : വെഞ്ഞാറമൂട് ഉണ്ടായ അതിക്രൂരമായ നരഹത്യകേസിൽ തിരുവനന്തപുരം റൂറൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം. വെഞ്ഞാറമൂട് പോലീസിൽ പ്രതിയായ അഫാൻ കീഴടങ്ങിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ യുവാവായ പ്രതി ലഹരിക്ക് അടിമയാണ് എന്ന് വെഞ്ഞാറമൂട് പോലീസ് സംശയിച്ചതിനൊപ്പം ആരെയൊക്കെ വെട്ടിക്കൊലപ്പെടുത്തി എന്ന് രേഖപ്പെടുത്തുകയും അതാത് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം റൂറൽ എസ്പിയെയും വിവരം അറിയിച്ചു. ഉടൻതന്നെ വെഞ്ഞാറമൂട് പോലീസ് ആംബുലൻസുമായി പേരുമലയുള്ള അഫാന്റെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവിനെയും സഹോദരനെയും പ്രതിയുടെ കാമുകിയായ പെൺകുട്ടിയെയുംആശുപത്രിയിൽ എത്തിക്കുകയും…

    Read More »
  • Uncategorized

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ.പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ കൺക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലഹരി ഉപയോഗിച്ചതിൽ വ്യക്തതയില്ല. രക്തപരിശോധനാഫലം വന്നശേഷമേ അക്കാര്യത്തിൽ വ്യക്തത വരൂ. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ…

    Read More »
  • Uncategorized

    സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺ​ഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ 

    തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺ​ഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. നിലവിൽ ചുങ്കത്തറ എൽഡിഎഫ് അം​ഗമായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ…

    Read More »
  • Uncategorized

    തരൂരിനെ ബിജെപി റാഞ്ചുമോ? കേന്ദ്രമന്ത്രി പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ, വിവാദങ്ങൾക്കിടെ പുതിയ ചിത്രം

    ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ. ബ്രിട്ടന്റെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിനും ഒപ്പം ഇരുവരും നിൽക്കുന്ന ചിത്രമാണ് ശശി തരൂർ എക്സിൽ പങ്കുവച്ചത്. കോൺഗ്രസുമായി ശശി തരൂർ അകൽച്ചയിലേക്ക് പോകുകയാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാവുമായുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ത്യ-യുകെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ജോനാഥൻ റെയ്‌നോൾഡ്സും ഉൾപ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോൺഗ്രസിനുള്ളിൽ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള…

    Read More »
  • News

    അഫാന്‍റെ പിതാവ് നാട്ടില്‍ വന്നിട്ട് 7 വർഷം; കടം മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ അബ്ദുല്‍ റഹിം

    23കാരനായ മകന്‍ നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന് അറിയാതെ, ഉള്ള് തകര്‍ന്നിരിക്കുകയാണ് പ്രവാസിയായ പിതാവ് അബ്ദുല്‍ റഹിം. ഗള്‍ഫിലെ കച്ചവടത്തിന്റെ പേരില്‍ തനിക്കുണ്ടായ കടങ്ങളൊന്നും വീട്ടേണ്ടത് മകന്റെ ബാധ്യതയല്ലെന്നും, തന്റെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു. പ്രവാസിയാണ് അബ്ദുൽ റഹീം കഴിഞ്ഞ 25 വർഷമായി സൗദിയിലാണ്.  വീടും പുരയിടവും വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. വീട് വിറ്റ് കടം തീര്‍ക്കുന്നതില്‍ അവന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അഫാനെ ഒരാഴ്ചയ്ക്ക് മുന്‍പും ഫോണ്‍ വിളിച്ചു സംസാരിച്ചതാണ് ഞാന്‍. ഗള്‍ഫിലെ കച്ചവടവുമായി ബന്ധപ്പെട്ട കടങ്ങള്‍…

    Read More »
  • Uncategorized

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചാണ്. ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിൾ പരിശോധന ഫലം വന്നാൽ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാവുകയുള്ളൂ. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ആക്രമണം നടത്തിയ ആയുധം…

    Read More »
  • Uncategorized

    മാരക മയക്കുമരുന്നുമായി പാരിപ്പള്ളി സ്വദേശിയായ യുവാവ് പിടിയിൽ

    ആറ്റിങ്ങൽ:കഞ്ചാവും മയക്കുമരുന്ന് ഗുളികകളം എം.ഡി.എം.എ യുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിൽ.കൊല്ലം പാരിപ്പള്ളി ഇളംകുളം മുസ്തഫ കോട്ടേജിൽ റോളക്സ് പുലി എന്നറിയപ്പെടുന്ന അംബേദ്‌കർ (27)ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായത്.ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടു വന്ന 75 ഓളം മയക്കുമരുന്ന് ഗുളികകളും, 6.1 ഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം കഞ്ചാവ് എന്നിവയുമായാണിയാൾ പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണിയാളെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു. രാവിലെ ആറ്റിങ്ങൽ തോട്ടവാരം ബൈപ്പാസിൽ നിന്നുമാണിയാൾ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും കഴിഞ്ഞ കുറേ…

    Read More »
  • Uncategorized

    താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി, ഫർസാനയെ കൊന്നത് അതിക്രൂരമായി

    തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല.  പഠിക്കാൻ മിടുക്കിയായ ഫർസാനയെ ദാരുണമരണത്തിൻ്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂർ ഗ്രാമം. അഞ്ചൽ സെൻ്റ് ജോൺസ് കോളേജിലെ എംഎസ് സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. സ്കൂൾ തലം മുതൽ പഠിക്കാൻ മിടുമിടുക്കി. സ്കൂൾ തലം മുതലാണ് അഫാന് ഫർസാനയുമായുള്ള പരിചയമെന്നാണ് വിവരം. സമീപത്ത് ഒരു സ്ഥലത്ത്…

    Read More »
  • Uncategorized

    മൃതദേഹങ്ങളുടെ തലയിൽ ആഴത്തിലുള്ള മുറിവ്, ഫർസാനയുടെ മുഖം വികൃതമായി

    തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ രാത്രി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ വാർത്ത പുറത്തുവന്നത്. 23കാരനായ പ്രതി അഫാൻ അതിക്രൂരമായാണ് അഞ്ചുപേരെയും കൊലപ്പെടുത്തിയത്. എല്ലാ മൃതദേഹങ്ങളിലും തലയിൽ മാരകമായ മുറിവുകളുണ്ട്. വലിയ ഇരുമ്പ് ചുറ്റിക ഉപയോഗിച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. പ്രതിയുടെ പെൺസുഹൃത്തായ ഫർസാനയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. മുഖം വികൃതമായ നിലയിലായിരുന്നു. പിതൃമാതാവായ സൽമ ബീവിയെ ചുമരിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്‌ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.…

    Read More »
  • Uncategorized

    ശശി തരൂരിന്‍റെ  പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    ദില്ലി: ശശി തരൂരിന്‍റെ  പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വം എന്ന് അദ്ദേഹം പറഞ്ഞു.തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണ്.അത്തരമൊരു നേതാവിന്‍റെ  സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നത്.ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യ സഖ്യത്തിലെ ഐക്യം തകർത്തത് കോൺഗ്രസെന്നും പിണറായി കുറ്റപ്പെടുത്തി. അതിനിടെ പോഡ്കാസ്റ്റ് അഭിമുഖത്തിൽ ശശി തരൂർ  വ്യക്തത വരുത്തി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേയാണ് അഭിമുഖം എടുത്തത്. കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുന്നേ അഭിമുഖം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി..മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യമടക്കം പരസ്യമായി…

    Read More »
Back to top button