മലയാളം വാര്‍ത്ത

  • Uncategorized

    വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു -ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

    വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യാത്രക്കാരുമുള്‍പ്പെടെ ആറ് പേരെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ വിഴിഞ്ഞം – മുക്കോല റോഡില്‍ പുതിയ പാലത്തിന് സമീപം പട്രോള്‍ പമ്പിന് മുന്നിലെ വളവിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന കെ. എസ് .ആര്‍. ടി. സി സ്വിഫ്റ്റ് ബസ് നിയന്ത്രണം തെറ്റി പൂവാറിന്‍നിന്ന് യാത്രക്കാരുമായി വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശം…

    Read More »
  • Uncategorized

    ആശവർക്കർമാരുടെ സമരത്തിൽ അന്യായമായി ഒന്നുമില്ല, ജീവിക്കാൻ വേണ്ടിയുള്ള സമരമാണിത്’;സലീംകുമാർ

    തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു. ആശാവർക്കാർമാർ നാടിൻ്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവർക്ക് വന്നിരിക്കുകയാണ്. രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന്…

    Read More »
  • News

    ഒമ്പത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ആശുപത്രിയിലായി റോബിൻ; സുഹൃത്തുക്കള്‍ക്ക് പരിക്ക്

    ബിഗ്ബോസ്‍ താരമായ റോബിൻ രാധാക‍ൃഷ്ണന്റെയും സോഷ്യൽ മീഡിയ താരവും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹമാമാങ്കങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളായിരുന്നു ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ, മറ്റൊരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്റെ ആരാധകർ. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോബിന്റെ സുഹൃത്തുക്കൾ പരിക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എല്ലാവർക്കും എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ പറയുന്നുമില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളും ആഘോഷങ്ങളിലെ പ്രധാനപ്പെട്ട നിമിഷങ്ങളുമെല്ലാം കോർത്തിണക്കിക്കൊണ്ടാണ് വീഡിയോ…

    Read More »
  • Uncategorized

    കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന്; കെ സുധാകരൻ

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  കോൺഗ്രസിൽ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസ്സിൻറെ ഉടമയാണ് ഞാൻ. ആശങ്ക ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

    Read More »
  • Uncategorized

    ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി

    തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി സമരപ്പന്തലിലെത്തി. ആശാവർക്കർമാരോട് സംസാരിച്ച തരൂർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവിൽ നൽകുന്ന ഓണറേറിയാം കുറവാണെന്നും അത് വർദ്ദിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ആശമാറുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുതെന്ന് പറഞ്ഞ തരൂർ, ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം നടക്കുന്നുവെന്നും ചൂണ്ടികാട്ടി. ഇക്കാര്യം താൻ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്നും തിരുവനന്തപുരം എം പി ആശാവർക്കർമാർക്ക് ഉറപ്പ് നൽകി. വിരമിക്കൽ അനുകൂല്യം നിർബന്ധമായും നൽകണമെന്നും തരൂർ…

    Read More »
  • Uncategorized

    ഖാർഗെയോട് തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചു, രണ്ട് കാരണങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശശി തരൂർ

    തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ വാക്കുകളിലേക്ക്.. ‘കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതിൽ…

    Read More »
  • Uncategorized

    കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ്

    തിരുവനന്തപുരം: കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ. രണ്ട് ഏജൻസികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തൽ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നല്കും. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് മറ്റന്നാൾ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗം വിളിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ സാഹചര്യം രണ്ട് ഏജൻസികൾ വിലയിരുത്തി നേതൃത്വത്തിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. കേരളത്തെ മൂന്നു മേഖലയായി തിരിച്ച് എഐസിസി സെക്രട്ടറിമാർ മണ്ഡലങ്ങളിൽ എത്തി സാഹചര്യം വിലയിരുത്തി. സംഘടന…

    Read More »
  • Uncategorized

    കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്; മാല പണയം വച്ച പണം കടം തീർക്കാൻ ഉപയോഗിച്ചു

    തിരുവനന്തപുരം: കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി. ഇതിൽ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നൽകിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവി ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോൾ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം…

    Read More »
  • Uncategorized

    ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്

    ആലപ്പുഴ: ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്‍റ ശബ്ദ സന്ദേശത്തിൽ പറയുന്നു.  ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപം. ആലപ്പുഴയിൽ…

    Read More »
  • News

    സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

    തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ചെയർമാൻ എം എം സഫറിന്റെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിച്ച് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ഐക്യദാർഢ്യം അറിയിച്ചു. ചെയർമാനോടൊപ്പം സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണു ഹരിദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുമല ബി ശശിധരൻ നായർ, ജനറൽ സെക്രട്ടറി പാളയം സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം അഴിപ്പിൽ അനിൽകുമാർ, ജില്ലാ ട്രഷറർ സുധീഷ് ഘോഷ്, വൈസ് പ്രസിഡന്റ് രവിലാൽ ഗോൾഡ്,…

    Read More »
Back to top button