മലയാളം വാര്‍ത്ത
-
News
തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്
തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.
Read More » -
Business
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 800 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,520 രൂപയാണ്. ഗ്രാമിന് 100 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9315 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിസങ്ങളായി സ്വര്‍ണവില ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞു നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ ദൃശ്യമായത്. പിന്നിട് ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് ഉയര്‍ന്നത്. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില 400 രൂപ ഉയര്‍ന്നിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച്…
Read More » -
News
വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ…
Read More » -
News
നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി
നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഈ മാസം 30 ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗിനായി പ്രത്യേക…
Read More » -
News
പഞ്ഞക്കര്‍ക്കിടകം വിടപറഞ്ഞു; ഇനി സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവര്‍ഷം
ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവത്സരം. പഞ്ഞക്കര്‍ക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് പൊന്നിന്‍ ചിങ്ങം പുലര്‍ന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികള്‍ക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്. ചിങ്ങ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ മഴയും പട്ടിണിയും കൊണ്ട് വലഞ്ഞ നമ്മുടെ മുന്‍ തലമുറയിലെ ആളുകളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഇളവെയിലടിച്ചുകൊണ്ടായിരുന്നു ചിങ്ങപ്പുലരി പിറന്നിരുന്നത്. അത്തം മുതല്‍ പത്ത് ദിവസങ്ങള്‍ക്കായുള്ള ഒരുക്കം ഇന്നുമുതല്‍ ഓരോ മലയാളികളുടെ വീടുകളിലും ആരംഭിക്കും. ഉപ്പേരി വറക്കുന്നതിന്റെ ശര്‍ക്കര…
Read More » -
News
വിപ്ലവ സൂര്യന് വിട: സംസ്ഥാനത്ത് നാളെ പൊതു അവധി
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ…
Read More » -
News
നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ന് രാത്രി 8. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » -
News
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചതായി പരാതി
വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലംപ്രയോഗിച്ച് മോചിപ്പിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎല്‍എ മോചിപ്പിച്ചത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്‍എ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍…
Read More » -
News
പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ല; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ സി ജെ എം സി കോടതിയുടെ പരാമര്‍ശം. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും നിലവിലെ തെളിവുകള്‍ അപര്യാപ്തമാണെന്നും കോടി നിരീക്ഷിച്ചു. വേടന്‍ പുലിയെ വേട്ടയാടി എന്ന് വനം വകുപ്പിന് പരാതിയില്ല. പുലിപ്പല്ല് ആണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയില്‍ എന്നും കോടതി പറഞ്ഞു. പുലിപ്പല്ല് കേസില്‍ കഴിഞ്ഞ ദിവസം വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കുമെന്നും വേടൻ…
Read More » -
Kerala
62 വയസില്‍ പിരിഞ്ഞു പോകണമെന്ന ഉത്തരവ് മരവിപ്പിച്ചു; ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക്…
Read More »