മലക്കപ്പാറ
-
News
ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ വീട്ടില്‍ കയറി പുലി ആക്രമിച്ചു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂര്‍ മലക്കപ്പാറ ആദിവാസി ഉന്നതിയില്‍ നാലു വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം കുടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഉന്നതിയില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് കുടിലില്‍ കയറി പുലി കടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി ഓടി മറഞ്ഞു. ചെറിയ പരിക്കുകളോടെ നാലു വയസ്സുകാരന്‍ രാഹുല്‍ രക്ഷപ്പെട്ടു. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More »