കനത്ത മഴ
-
News
കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനാല്‍ കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂലൈ 28) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Read More » -
News
കനത്ത മഴ ; പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണം: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചുരം പാതയിലടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍ ഉത്തരവിറക്കിയത്. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം താല്‍ക്കാലമായി നിര്‍ത്തി. വെള്ളം കയറിയ പുത്തന്‍തോട് ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. അടിമാലി രാജാക്കാട് റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലും വിവിധ ആറുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു .മൂന്നാര്‍ റീജണല്‍ ഓഫീസിന്…
Read More » -
News
വയനാട് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു
വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജില്ലയിൽ വ്യാപക മഴയുണ്ടായത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയതിനെ തുടർന്ന് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു. വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.…
Read More »