ആശാവർക്കർ
-
News
ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്.…
Read More » -
News
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും;സമരപന്തലിലെത്തി സുരേഷ് ഗോപി
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാവർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കും. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ…
Read More »