രമേശ് ചെന്നിത്തല
-
News
എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഇപി ജയരാജൻ തന്നെ വിമര്‍ശിക്കുന്നതിലൂടെ ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നൽകിയത് എസ്എഫ്ഐക്കാരാണെന്നും ആന്‍റി റാഗിങ് സ്ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…
Read More » -
News
സതീശന് പ്രശംസ, ചെന്നിത്തലയ്ക്ക് പരിഹാസം, നിയമസഭയില്‍ നിറഞ്ഞ് പിണറായി
തിരുവനന്തപുരം: ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ…
Read More » -
News
ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പരാമര്‍ശം പിടിച്ചില്ല, സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ്മിനിസ്റ്റര്‍ പരാമര്‍ശം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷുഭിതനാക്കി. കേരളത്തിലെ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നടന്നത്. പ്രതിപക്ഷത്ത് നിന്നും രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മസിറ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച് ചെന്നിത്തല കേരളത്തില്‍ ലഹരിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളും അക്രമങ്ങലും എണ്ണിപ്പറഞ്ഞു. സ്‌ക്ൂള്‍ കുട്ടികള്‍ക്ക് പോലും എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയില്‍ എത്തിയില്ലേ എന്നും ചോദിച്ചു. കേരളം കൊളബിയയായി മാറുകയോ. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ നിങ്ങള്‍ ഒന്‍പത് വര്‍ഷം…
Read More » -
Face to Face
സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം’; മാർക്കോയെ വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മാർക്കോ പോലുളള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. ‘ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.സിനിമകളിൽ വയലൻസ് നിയന്ത്രിക്കണം. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ പോലുളള സിനിമകൾ ചെറുപ്പക്കാരെ സ്വാധീനിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴി തെറ്റിക്കാൻ ശ്രമിക്കുകയാണ്’-…
Read More » -
Uncategorized
എസ്എഫ്ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ഒന്നാം നമ്പര്‍ സാമൂഹ്യവിരുദ്ധ ഭീകര പ്രസ്ഥാനമായി മാറിയിരിക്കുന്ന എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഡനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എസ്എഫ്ഐയുടെ ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനതയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏറെ ആക്രമണങ്ങള്‍ നേരിട്ടിട്ടും എസ്എഫ്‌ഐ എന്ന പ്രസ്ഥാനം ആരുടെയും…
Read More » -
News
സ്വന്തം ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് കോൺഗ്രസ്
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ ‘എ’ ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്. നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക്…
Read More » -
Uncategorized
ലീഗിന്റെ അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന്;രമേശ് ചെന്നിത്തല
പാലക്കാട്: കോൺഗ്രസിലെ പ്രശ്നങ്ങളെ ചൊല്ലി ലീഗിന് അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുളള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറിക്ക് എതിരെ സിപിഐയും ആർജെഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് യോഗത്തിന് എത്തിയപ്പോൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും…
Read More »