മലയാളം വാര്‍ത്ത

  • News

    കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില,നിരത്തുകള്‍ നിറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

    തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതര്‍ മാറ്റുന്നില്ലെന്നു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് തിരുവനന്തപുരം എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ ഇത്തരം ഫ്ളക്സ് സ്ഥാപിക്കുന്നതിന് ഓരോ ബോര്‍ഡിനും 5000 രൂപ വരെ പിഴ ഈടാക്കാമെന്ന ഹൈക്കോടതി വിധി ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്റെ മൂക്കിന് തുമ്പില്‍ നിയമ ലംഘനം നടക്കുന്നത്. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ഫ്ളക്സുകള്‍…

    Read More »
  • News

    തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

    തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു…

    Read More »
  • News

    ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സഭയിൽ തുറന്നടിച്ചു; എംഎൽഎ റോജി എം ജോൺ

    തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ തുറന്നടിച്ചു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.  ലഹരി മാഫിയകളിലെ വലിയ തിമിംഗങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി…

    Read More »
  • News

    ഡോ.ജോർജിൻ്റെ മരണം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും തളർത്തി

    ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിന്റെ ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം…

    Read More »
  • News

    സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം പി വി അന്‍വറിനെതിരെ കേസ്

    മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അദ്ദേഹം…

    Read More »
  • News

    മദ്യം വാങ്ങാന്‍ പോകാന്‍ ബൈക്ക് നല്‍കിയില്ല; യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

    അമ്പലപ്പുഴ: മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോകാന്‍ ബൈക്ക് നല്‍കാത്തതിന് യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കത്തികൊണ്ട് കൈയില്‍ കുത്തുകയും ചെയ്തു. പടഹാരത്ത് തച്ചംപിള്ളി എന്ന പേരില്‍ സ്‌റ്റേഷനറിക്കട നടത്തുന്ന അജയകുമാറാണ് ആക്രമണത്തിനിരയായത്.രണ്ടുദിവസം മുമ്പ് രണ്ടുപേര്‍ കടയിലെത്തി ബിവറേജസില്‍ പോകാന്‍ തന്റെ ബൈക്ക് ചോദിച്ചിരുന്നതായി അജയകുമാര്‍ പറഞ്ഞു. ഇതിലൊരാളെ അറിയാമായിരുന്നെങ്കിലും ബൈക്ക് നല്‍കിയില്ല. കഴിഞ്ഞദിവസം വൈകിട്ട് ഇതിലൊരാളും മറ്റൊരു യുവാവും കൂടി ബൈക്കില്‍ വന്ന് 500 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്നും പകരം കറന്‍സിയായി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഗൂഗിള്‍ പേ…

    Read More »
  • News

    തെങ്ങ് ചതിച്ചു, കാര്‍ ‘ജീവനൊടുക്കി’

    ഓടിക്കൊണ്ടിരുന്ന കാറില്‍ തേങ്ങ വീണു; തെങ്ങില്‍ ഇടിച്ച് കാര്‍ കത്തിനശിച്ചു തിരുവല്ല: തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി മുന്നോട്ടുപോയ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരക്കുകളോടെ രക്ഷപ്പെട്ടു.തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. ഇരുവെള്ളിപ്രപുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഭാര്യ ജീനയാണു കാര്‍ ഓടിച്ചിരുന്നത്.പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോണ്‍ എന്നിവരും…

    Read More »
  • News

    അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പ്രത്യേക അനുമതിക്കായി സിപിഎം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തി ഹാട്രിക്ക് ഭരണം നേടാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഈ മാസം ആറു മുതല്‍ ഒന്‍പതു വരെ കൊല്ലത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം തയാറാക്കും. ഇതിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രത്യേക അനുമതി സിപിഎം തേടും.യു.ഡി.എഫിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും മൂന്നാം ഭരണത്തിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പിണറായി വിജയന്‍തന്നെ നായകനായി വന്നാല്‍ മൂന്നാം തവണയും ഭരണം പിടിക്കാന്‍ കഴിയുമെന്നാണു സി.പി.എമ്മിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ ലഭിക്കുന്നതിനു സി.പി.എം. നിശ്ചയിച്ച…

    Read More »
  • Face to Face

    ദുൽഖർ സൽമാൻ മലയാളത്തിൽ വീണ്ടും നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു

    ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ വീണ്ടും നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. ആർ.ഡി.എക്സ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലാണ് ദുൽഖറിന്റെ തിരിച്ചുവരവ്. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പുറത്തുവിട്ടു. ഒരു കൈയിൽ ചീട്ടും മറുകൈയിൽ ക്രിക്കറ്റ് ബാളും പിടിച്ചിരിക്കുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ അണിയറ പ്രവർത്തകർ പങ്കുവച്ചത്. വലതുകൈയിൽ പരിക്കേറ്റിരിക്കുന്നതും പോസ്റ്ററിൽ കാണാം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇ്ന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി പടങ്ങൾക്ക്…

    Read More »
  • News

    ദേശീയ ശാസ്ത്ര ദിനത്തില്‍ പെണ്‍കുട്ടികളില്‍ നവീനാശയങ്ങളുണര്‍ത്തി ഐഡിയത്തോണ്‍

    തിരുവനന്തപുരം: 20ഏന്‍സ്റ്റ് ആന്‍ഡ് യങ് ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാല വിദ്യാഭ്യാസ വികാസ് കേന്ദ്രയുടെ സഹകരണത്തോടെയാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ശില്പശാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍, നൂതനാശയങ്ങളും പ്രശ്‌നപരിഹാര നൈപുണ്യവും വളര്‍ത്തുന്നതിനെ പദ്ധതി ലക്ഷ്യമിടുന്നു. 215 വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളെ അവരുടെ സമൂഹത്തിലെ വെല്ലുവിളികള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിലാശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഡിസൈന്‍ തിങ്കിംഗ് പ്രക്രിയ ഉപയോഗിച്ച് അവരുടെ പ്രോജക്ടുകള്‍ തയ്യാറാക്കുകയും…

    Read More »
Back to top button