ഡാര്‍ക്ക് വെബ് വഴി വില്‍പ്പന,കേരളത്തില്‍ രാസലഹരി കച്ചവടത്തിന് 1377 ബ്ലാക്ക് സ്‌പോട്ടുകള്‍
സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി മരുന്നുകള്‍ വിതരണം നടക്കുന്ന 1377 ‘ബ്ലാക്ക് സ്‌പോട്ടുകള്‍’ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 235 കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്. പരമ്പരാഗത ലഹരിവസ്തുവിനു പകരം രാസലഹരിയുടെ ഉപഭോഗം വര്‍ദ്ധിച്ചതായി ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാസയുടെ ഉപയോഗം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ 14.969 കിലോഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തിരുന്നു. 2024 ല്‍ 24.71 കിലോയും 2025 ജനുവരി 30 വരെ 1.70 കിലോയും പോലീസ പിടികൂടി. പിടികൂടിയ കഞ്ചാവിന്റെ അളവില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടില്ല.
ഡാര്‍ക്ക് വെബിലൂടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ വില്പനയും കൈമാറ്റങ്ങളും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള കുത്തൊഴുക്ക് തടയാന്‍ പോലീസിന് ഒരുപാട് പരിമിതികളുണ്ട്. രാസലഹരിയുടെ വിപണനം വര്‍ദ്ധിച്ചതോടെ ഗ്യാങുകള്‍ തമ്മിലുള്ള കിടമത്സരങ്ങളും ഏറ്റുമുട്ടലും പതിവായി. ലഹരി ഉപയോഗിക്കുന്ന സിനിമകളുടെ വ്യാപനവുമൊക്കെ യുവതലമുറയെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ രണ്ട് – മൂന്ന് ആഴ്ചകള്‍ക്കിടയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് പോലീസ് തറപ്പിച്ചു പറയുന്നുണ്ട്.
മൂന്ന് ലക്ഷം കടന്ന് സ്ക്രീനിങ്, 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന