കെ സുധാകരൻ
-
Uncategorized
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന്; കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസ്സിൻറെ ഉടമയാണ് ഞാൻ. ആശങ്ക ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read More » -
Uncategorized
അനുനയ നീക്കവുമായി തരൂരിനെ വിളിച്ച് സുധാകരൻ; ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു
തിരുവനന്തപുരം: അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമുളളതിനിടെ കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും.…
Read More »