കെ സുധാകരന്‍
-
News
ബിജെപിയെ ഫാസിസ്റ്റെന്ന് വിളിക്കാൻ നാക്ക് പൊന്തില്ല, പിണറായി വിജയനെ ആർസ്എസ് പ്രചാരക് ആക്കണം: കെ സുധാകരൻ
തിരുവനന്തപുരം: മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വാർത്താ കുറിപ്പിലൂടെയാണ് കെപിസിസി പ്രിസിന്‍റിന്‍റെ വിമർശനം. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര…
Read More » -
News
കെ സുധാകരന്‍ തുടരും; കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല, ഒറ്റക്കെട്ടെന്ന് കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ എംപി തുടരും, സംസ്ഥാനത്ത് തത്കാലം നേതൃമാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡിന്റെ നേതൃയോഗത്തില്‍ കേരളത്തിലെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും കേരളത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം സംഘടിപ്പിച്ച സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് കെസി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. യോഗത്തില്‍ ശക്തമായ ഐക്യത്തിന്റെ…
Read More » -
News
അധ്യക്ഷനെ മാറ്റുന്നത് ശരിയല്ല; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കൾ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം. പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാന്‍റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്‍റ് പദവിയില്‍ തുടരാനുള്ള എല്ലാ…
Read More » -
News
കെ സുധാകരനെ മാറ്റേണ്ടെന്ന് ശശി തരൂർ; ‘താൻ ഒറ്റയ്ക്ക്, ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്നു
തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന് ശശി തരൂർ. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ഇടത്തായാണ് ശശി തരൂരിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിന്നീട്…
Read More » -
News
സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടൽ പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിച്ച് ഹൈക്കമാൻഡ്
ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം…
Read More » -
Uncategorized
കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി;കെ സുധാകരന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രാ ബത്ത ഉയർത്താനുള്ള നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ആശ വര്‍ക്കേഴ്‌സിന്റെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം. കെ വി തോമസിന്റെ ഒരുമാസത്തെ ശമ്പളം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ട്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടുപോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം…
Read More »