കരൂർ അപകടം
-
News
കരൂർ അപകടം; ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ അപകടത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. കരൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അതിനിടെ വിജയിയുടെ നേതൃത്വത്തില്‍ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. പട്ടിണംപാക്കത്തെ വിജയ്യുടെ ഫ്ലാറ്റിലാണ് യോഗം ചേർന്നത്. യോഗത്തിന് ശേഷം വിജയ് നീലാങ്കരയിലെ വീട്ടിലേക്ക് മടങ്ങി. അതേസമയം കരൂരിൽ ടിവികെയുടെ റാലിയിലെത്താൻ വിജയ് മനപൂർവം വൈകിയെന്ന് എഫ്ഐആർ. പാർട്ടിയുടെ കരുത്ത് കാട്ടാനായിരുന്നു ഇത്. ടിവികെ നേതാക്കളോട് അപകടസാധ്യത വ്യക്തമാക്കിയിരുന്നെങ്കിലും ഗൗനിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.അതിനിടെ…
Read More »