
സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരൻ. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താൻ സംസാരിക്കാം. സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തു വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും പ്രതികരിക്കാത്ത സുരേഷ് ഗോപിയെയാണഅ അദ്ദേഹം പരിഹസിച്ചത്. ” ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക ” എന്നാണ് പരിഹാസ രൂപേണ യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളോടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടേത് നാടകമാണ്. വർഷത്തിൽ ആറു തവണയെങ്കിലും വിദേശത്തു ടൂർ പോകുന്ന രാഹുലിന് ഇവിടുത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്ക് അതൃപ്തി ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.