
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11മണിക്ക് പെരുമ്പാവൂരിലെ വസതിയിൽ പൊതുദർശനം നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കും. നെടുമ്പാശ്ശേരി അകപ്പറമ്പ് മാർ ഷാബോർ അഫ്രേത്ത് യാക്കോബായ കത്തീഡ്രലിൽ ഉച്ചക്ക് 3:30ന് സംസ്കാര ചടങ്ങുകൾ നടക്കും.
ശ്വാസ കോശ അണുബാധയെത്തുടര്‍നന്ന് ഇന്നലെ വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാല് വട്ടം എംഎൽഎയും കൃഷി മന്ത്രിയുമായിരുന്നു പി പി തങ്കച്ചൻ.