
ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. നേരത്തെ ശിവമോഗയിലും ബെളഗാവിയിലും നടന്ന ആഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നുവിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കണക്കിലെടുത്ത് പൊലീസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വിധാന്‍ സൗധയ്ക്കും ചിന്നസ്വാമി സ്റ്റേഡിയത്തിനും സമീപമുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് മണി മുതല്‍ ഒന്‍പതുമണിവരെ നീളുന്ന പരിപാടികളാണ് ടീം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം ബംഗളൂരു ആരാധകര്‍ ബെളഗാവിയിലും ശിവമോഗയിലും സംഘടിപ്പിച്ച വിജയാഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചു. ബെളഗാവിലെ റാലിക്കിടെയാണ് മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിച്ചത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു. 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പൊലീസ് ലാത്തി വീശിയിരുന്നു.
‘
,…………
parliament,Parliament Monsoon Session,Operation Sindoor,Minister Kiren Rijiju,
monsoon-session-of-parliament-from-july-21-to-august-12-2
ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ
പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജിജു അറിയിച്ചു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചതെന്ന് മന്ത്രി റിജ്ജിജു അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്.
ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജു കൂട്ടിച്ചേര്‍ത്തു. ഒദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍, ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നുവെന്ന് കേന്ദ്രമന്ത്രി റിജ്ജിജു പറഞ്ഞു.
ഈ വിഷയത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. കാരണം വിഷയം ഗൗരവമേറിയതും രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്. അഴിമതിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അത് ജുഡീഷ്യറിയിലെ അഴിമതിയായാലും മറ്റെവിടെയായാലും, ഏറ്റവും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അതിന്മേല്‍ പക്ഷപാതപരമായ നിലപാട് എടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജു പറഞ്ഞു.