
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും.
നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി പരാതിയുമായി രംഗത്തെത്തിയത്. ലഭിച്ച ഇ-മെയില്‍ കെപിസിസി പൊലീസിനു കൈമാറിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതി.


