KeralaNews

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം: സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 17 ഇന്ന് മുതല്‍ 26 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം.ജി.ആര്‍. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങള്‍ താഴെ:

പാലക്കാട്-എറണാകുളം മെമു (66609): 18 മുതല്‍ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും-എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാര്‍ച്ച് 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56317): 17 മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിന്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

കൊല്ലം-എറണാകുളം മെമു: 17 മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിന്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304): 17 മുതല്‍ 26 വരെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305): 17 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button