KeralaNews

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വ്യാഴാഴ്ച മുതൽ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.

നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ ഉന്നയിക്കുന്നത്. നഴ്സുമാരുടെ സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button