
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ്. വി ജോയ് എം എൽ എ ആണ് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.
കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തിൽ അവഹേളിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.


