KeralaNews

77ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽരാജ്യം; കനത്ത സുരക്ഷയിൽ തലസ്ഥാനം

77ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ദില്ലിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കും. വ്യോമ, കര, നാവിക സേനാ വിഭാഗങ്ങളുടെ പരേഡ് കർത്തവ്യ പഥിൽ നടക്കും. സംയുക്ത സേനയുടെ ഓപ്പറേഷൻ സിന്ധൂർ ഇത്തവണത്തെ പ്രധാന പ്രമേയം ആകും. 17 സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള മുപ്പതിലധികം നിശ്ചല ചിത്രങ്ങളും പരേഡിന്റെ ഭാഗമായി നടക്കും.

കേരളത്തിന്റെ ചരിത്ര നേട്ടങ്ങളായ 100% ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും ആണ് പരേഡിൽ പ്രദർശിപ്പിക്കുക. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക് പരേഡ് നടക്കുന്ന കർത്തവ്യപഥിന്റെ സുരക്ഷ ചുമതല എൻ എസ് ജി ക്കാണ്. മുപ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുള്ളത്.

വിമാനത്താവളം , റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചുട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ ചടങ്ങിൽ മുഖ്യാതിഥികളാകും. വിവിധ മേഖലകളില്‍ നിന്നുള്ള 10,000 പേരാണ് തലസ്ഥാനത്ത് പ്രത്യേക അതിഥികളായി എത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button