KeralaNews

ചരിത്രത്തിൽ ആദ്യം ; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

സംസ്ഥാനത്ത് ​2026 – 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 13 ന് നടക്കും.
ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നത്. ഫെബ്രുവരി 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഒന്നാം ക്ലാസ് മുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ആണ് വിതരണം ചെയ്യുക. കഴിഞ്ഞ നാല് വർഷവും സംസ്ഥാന സർക്കാർ കൃത്യമായി പാഠപുസ്തകം വിതരണം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button