KeralaNews

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ കോൺഫ്രൻസ് ഹാളിലാണ് സഭാ നേതൃത്വങ്ങളുമായുളള ചർച്ച നടക്കുക. കഴിഞ്ഞ മന്ത്രിസഭായോഗം റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിച്ചിരുന്നു.

ഔദ്യോഗികമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും തീരുമാനമെടുത്തിരുന്നു. മുഴുവൻ ശുപാർശകളും നടപ്പാക്കണമെന്നും എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആണ് ക്രൈസ്തവ സഭകളുടെ ആവശ്യം. 2020 നവംബര്‍ അഞ്ചിനാണ് ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവാകുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025 ഫെബ്രുവരി 17നും യോഗം ചേര്‍ന്നിരുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിമാരുടെ യോഗം നടത്തി. ‌‌

ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമായി അഞ്ച് തവണ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിട്ടുണ്ട്. പലതവണ ന്യൂനപക്ഷ ക്ഷേമ വകുപ്പു സെക്രട്ടറിതലത്തിലും യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ആണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button