
തൃശൂര്‍ മണ്ണുത്തി- പാലക്കാട് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മുടിക്കോട് മുതല്‍ പട്ടിക്കാട് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.
അടിപ്പാത നിര്‍മ്മാണം നടക്കുന്ന മുടിക്കോട് പ്രദേശത്ത് സര്‍വീസ് റോഡ് തകര്‍ന്നതാണ് കുരുക്കിന് കാരണം. മുടിക്കോട് മുതല്‍ പീച്ചി റോഡ് വരെയുള്ള ഭാഗത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതുമൂലം അവശ്യസര്‍വീസുകളെയും ബാധിച്ചു.
രാവിലെ നാലരയ്ക്ക് ആണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. ആംബുലന്‍സിന് പോലും കടന്നുപോകാന്‍ കഴിയാത്ത നിലയില്‍ രൂക്ഷമാണ് കുരുക്ക്. നിരവധി വാഹനങ്ങള്‍ ഇപ്പോഴും ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുകയാണ്. ദേശീയ പാതയിലും സര്‍വീസ് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ജോലിക്ക് പോകേണ്ടവരും മറ്റും വൈകിയാണ് ഓഫീസില്‍ എത്തിയത്.