
വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.
നിലവിലെ നിയമപ്രകാരം, മനുഷ്യജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുകയെന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തിയത്. സംസ്ഥാനങ്ങളുടെ താൽപര്യം കാണിച്ച് സംസ്ഥാനത്തിന് മാറ്റം വരുത്തണമെന്ന് ആവശ്യമാണ് മുന്നോട്ടുവെച്ചത്. സർക്കാരിന്റെ ആവശ്യം ഗവർണർക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ബിൽ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണറുടെ തീരുമാനം.


