KeralaNews

ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​കിടിലം മറുപടിയുമായി ഗൗരി

ബോഡി ഷെയ്മിങ് നടത്തിയ ഒരു യൂട്യൂബ് വ്ലോ​ഗർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി ​ഗൗരി കിഷൻ. തന്റെ പുതിയ ചിത്രമായ അദേഴ്സിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ​ഗൗരിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഇയാള്‍ ചോദിച്ചത്.
ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയത്.

‘എന്‍റെ ഭാരം എങ്ങനെ ആണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് തീരെ ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്‍റെ ഭാരം അറിഞ്ഞിട്ട് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. വണ്ണം വച്ചിരിക്കണോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട.
എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്‍റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിന് എന്‍റെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,’ ഗൗരി പറഞ്ഞു. എന്നാല്‍ ചോദ്യത്തെ ന്യായീകരിച്ച യൂട്യൂബർ ഗൗരിയോട് തട്ടിക്കയറുകയാണ് ചെയ്​തത്.

താന്‍ ചോദിച്ചത് ഇൻട്രസ്റ്റിങ്ങായ ചോദ്യമാണെന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ വാദം. നിങ്ങള്‍ ചെയ്യുന്നത് ജേർണലിസമല്ല എന്ന് ഗൗരി പറഞ്ഞപ്പോള്‍ പിന്നെ മോദിയെ പറ്റിയും ട്രംപിനെ പറ്റിയും ചോദിക്കണോ എന്നായിരുന്നു മറുചോദ്യം. മാപ്പ് പറയാനും മീഡിയക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ഗൗരിയുടെ നിലപാട്. പ്രസ് മീറ്റിന് വന്ന മീഡിയക്കാരെല്ലാം ഒന്നിച്ചാണ് ഗൗരിയെ ചോദ്യം ചെയ്​തത്.

എന്നാല്‍ താരത്തിന് ഒപ്പമുള്ള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നടിയെ പിന്തുണയ്​ക്കാതെ നിശബ്ദരായിരിക്കുകയാണ് ചെയ്​തത്. ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. മീഡിയയുടെ ചോദ്യത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button