
ഫിൽക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ വിശ്വ സാഹിത്യവും വിശ്വ സിനിമയും ‘ എന്ന ചലച്ചിത്രമേള പരമ്പരയുടെ രണ്ടാം ഭാഗം ജൂലൈ 31 ന് വിമൻസ് കോളേജിലെ ഒറൈസ് ഹാളിൽ പ്രദർശിപ്പിക്കുന്നു.
രാവിലെ 10 മണിക്ക്, അകിര കുറോസാവ സംവിധാനം ചെയ്ത സിനിമ ‘ ത്രോൺ ഓഫ് ബ്ലഡ് ‘ പ്രദർശിപ്പിക്കും. 1:00 പി.എം. ന് ദസ്തെയ്വ്സ്കിയുടെ ‘ കരമസോവ് സഹോദരൻമാർ ‘ , 3:35 പി. എം. ന് മിഗുവേൽ സെർവാൻ്റസിൻ്റെ നോവൽ ‘ ഡോൺ ക്വിക്സോട്ട് ‘ അടിസ്ഥാനമാക്കിയുള്ള സിനിമയും സ്ക്രീൻ ചെയ്യും.

അവതരണ ചടങ്ങിൽ ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി.രാധാകൃഷ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ഉമാജ്യോതി. വി., പാരഡൈസ് ഫിലിം ക്ലബ് പ്രസിഡൻ്റ് ഡോ. ആശ ജീവൻ സത്യൻ എന്നിവർ പങ്കെടുക്കും. നോവലിസ്റ്റും ചലച്ചിത്ര ഗ്രന്ഥകാരനുമായ സാബു ശങ്കർ സിനിമകളെ കുറിച്ച് സംസാരിക്കും. കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫിദ. എ. ഫാത്തിമ നന്ദി അറിയിക്കും.
ചലച്ചിത്ര മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.filca.in ഫോൺ 80890 36090/ 9847063190 / 9633670050.