
ഉത്തരാഖണ്ഡില്‍ വിനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരകാശിയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തത്തില്‍ ഒരു ഗ്രാമം ഒലിച്ചുപോയി. 25 ഹോട്ടലുകളും അന്‍പതിലധികം വീടുകള്‍ ഒഴുകിപ്പോയി. അറുപതലധികം പേരെ കാണാനില്ല. നാലു മരണം സ്ഥിരീകരിച്ചു. റിസോര്‍ട്ടുകളിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടങ്ങുന്നുവെന്ന് സൂചന. സൈന്യവും എസ്ഡിആര്‍എഫ് എന്‍ഡിആര്‍എഫ് സംഘങ്ങളും ഉത്തരകാശിയില്‍. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമി വ്യക്തമാക്കി.