Uncategorized
-
രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.
തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…
Read More » -
ചിന്‍ എക്‌സലന്‍സ് – 2025
ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് കെല്‍ട്രോണ്‍ എംഡി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചിന്‍മയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചീഫ് സേവക് ആര്‍ സുരേഷ് മോഹന്‍ അധ്യക്ഷനാവും.സുധീര്‍ ചൈതന്യ,പി ശേഖരന്‍കുട്ടി,ഡോ.അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.വൈകിട്ട് 5 മണിക്ക് ചിന്‍മയ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിന്‍മയ മിഷന്‍ കലാകാരന്‍മാരും അവതരിപ്പിക്കുന്ന ചിന്മയ വൈഭവം യുവ…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് ജനുവരിയിൽ.
രണ്ടാം പൈതൃക കോൺഗ്രസ്100 പൈതൃക സഭകൾ സംഘടിപ്പിക്കും തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും. രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന് മുന്നോടിയായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് 101 പൈതൃക പരിപാടികൾ പ്രഖ്യാപിച്ചിരുന്നു . അതിൻ്റെ ഭാഗമായി ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ അടുത്തമാസം ആചരിക്കും. തുടർന്ന് പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ,പുസ്തക പ്രകാശനങ്ങൾ, എന്നിവ 101…
Read More » -
വായനദിന ആഘോഷവും പുസ്തകപ്രകാശനവും
കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ വായനദിന ആഘോഷവും പുസ്തകപ്രകാശനവും അവാർഡ് വിതരണവും തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്നു. തിരുവനന്തപുരം ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ശ്രീ S ഷംനാദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീമതി ബദരി പുനലൂർ സ്വാഗതം പറഞ്ഞു. നൗഷാദ് കൊട്ടുങ്കര അധ്യക്ഷം വഹിച്ചു. തുടർന്ന് പ്രശാന്ത് കാണി IPS , സാഹിത്യകാരി ശാന്താ തുളസീധരൻ എന്നിവർ സംസാരിച്ചു.
Read More » -
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ശശി തരൂരിന്റെ പ്രസ്താവന അവഗണിക്കാന്‍ കെപിസിസി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാന്‍ തീരുമാനിച്ച് കെപിസിസി. ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍…
Read More » -
ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം.
പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോള്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.…
Read More » -
ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും
പ്രഭാത് ബുക്‌സിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാത് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും മുൻ മന്ത്രി സി. ദിവാകരൻ ഉത്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്താ തുളസീധരൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫസർ എം ചന്ദ്രബാബു സ്വാഗതം ആശംസിച്ചു,ഡോക്ടർ ജോർജ് ഓണക്കൂർ ചങ്ങമ്പുഴയുടെ കളിത്തോഴി എന്ന നോവൽ ഉൾപ്പെടെ ഏഴു പുസ്തകങ്ങൾ പ്രകാശനം ചെയ്തു . മലയാളി മനസിനെ പ്രണയിക്കാൻ പ്രചോദിപ്പിച്ച കവിയായിരുന്നു ചങ്ങമ്പുഴയെന്ന് ശാന്താ…
Read More » -
ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ
ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞിട്ടും പ്രമോഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നില്ല. സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനയും ട്രഷറി ഡയറക്ടറും ഒത്ത് കളിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർ ഖാൻ ആരോപിച്ചു. 2025 ഏപ്രിൽ ,മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലാണ് സ്ഥാനക്കയറ്റവും ഒപ്പം സ്ഥലംമാറ്റവും നടത്താനുള്ളത്. ഇത് മനപൂർവ്വം വൈകിപ്പിക്കുന്നതിന് പിന്നിൽ ട്രഷറി…
Read More » -
ചേര സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു
ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര്…
Read More » -
കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »