Uncategorized
-
ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ
ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞിട്ടും പ്രമോഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നില്ല. സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനയും ട്രഷറി ഡയറക്ടറും ഒത്ത് കളിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർ ഖാൻ ആരോപിച്ചു. 2025 ഏപ്രിൽ ,മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലാണ് സ്ഥാനക്കയറ്റവും ഒപ്പം സ്ഥലംമാറ്റവും നടത്താനുള്ളത്. ഇത് മനപൂർവ്വം വൈകിപ്പിക്കുന്നതിന് പിന്നിൽ ട്രഷറി…
Read More » -
ചേര സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു
ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര്…
Read More » -
കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
രാംരാജ്കോട്ടണും ദുഷ്യന്ത് ശ്രീധറും തമ്മിൽ സാംസ്കാരിക സഹകരണം.
ആദരണീയ പണ്ഡിതനുംസാംസ്കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി സഹകരിച്ച്,ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായആചാര്യ പഞ്ചകച്ചം വേഷിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ്കോട്ടൺ ഒരു സുപ്രധാന സംരംഭം ആരംഭിക്കുന്നു. ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും പാതപിന്തുടരുന്നവർക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുക എന്ന ഏക ലക്ഷ്യത്തോടെ നിർമ്മിച്ച ഒരു വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടി. പ്രത്യേകതകളോടും വിശുദ്ധിയോടും കൂടി നിർമ്മിച്ച ഈ വേഷ്ടി ഒരുവെറും വസ്ത്രമല്ല, മറിച്ച് ഒരു ലക്ഷ്യപ്രഖ്യാപനമാണ്… കാലാതീതമായ പാരമ്പര്യത്തോടുള്ള ഒരാളുടെ ബന്ധത്തിന്റെ അടയാളം…..! ‘ഇന്ത്യൻ സംസ്കാരത്തെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിനുള്ള ദുഷ്യന്ത് ശ്രീധറിൻ്റെ പ്രതിബദ്ധതയും പുരാതന ജ്ഞാനത്തെ ആധുനിക…
Read More » -
ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.
ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” . കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് ( അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21…
Read More » -
സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി
തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…
Read More » -
പൊയ്‌പ്പോയ കാലം തേടി … റീ-യൂണിയൻ .
പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടി.ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകി… അതും നീണ്ട 30 വർഷങ്ങൾക്ക് ശേഷം…. കന്യാകുളങ്ങര gvt. BHS – 1995- 96 അദ്ധ്യായനവർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുകൂടി… ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 50 ഓളം പേർ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഒന്നായിരുന്നു… പഴയ സൗഹൃദങ്ങൾ വീണ്ടെടുക്കുകയും പഴയ സുഹൃത്തുക്കൾ അവരുടെ സ്കൂൾ ദിനങ്ങൾ ഓർത്തെടുക്കുകയും തനത് ജീവിത കഥകൾ പങ്കുവയ്ക്കുകയും…
Read More » -
എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …
എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …
Read More » -
ചിന്നസ്വാമി ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്. സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുൻപിലെ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14…
Read More » -
വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ
വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. ഓൺലൈനിൽ വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പുതിയൊരാളുമായി വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്. തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍…
Read More »