Uncategorized
-
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ…
Read More » -
ഒന്‍പത് ശതമാനം വരെ പലിശ; നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ
പ്രമുഖ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കിയാണ് കെഎസ്എഫ്ഇ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവര്‍ഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനവും രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75…
Read More » -
തരൂരിന് കീഴടങ്ങി കോൺഗ്രസ്; വിദേശ പര്യടനത്തിന് ഒടുവിൽ അനുമതി
കേന്ദ്രത്തിന്റെ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങളിൽ കുലുങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒടുവിൽ അയഞ്ഞു. വിദേശ പര്യടനത്തിനായി തരൂരിന് അനുമതി നൽകി. വിദേശയാത്രക്ക് ലഭിച്ച ക്ഷണത്തില്‍ തരൂര്‍ നിലപാട് ഉറപ്പിച്ചതോടെയാണ് എഐസിസിയുടെ തീരുമാനം. അതേസമയം തന്നെ പ്രതിനിധി സംഘത്തില്‍ നിർദേശിച്ച പേരുകൾ ഇല്ലാത്തതിലുള്ള അതൃപ്തിയും കോൺഗ്രസ് പ്രകടമാക്കി. കേന്ദ്ര സർക്കാർ പട്ടിക സ്വീകരിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് അകന്ന് തരൂർ കേന്ദ്രത്തോട് അടുക്കുന്നതായും വിമർശനം ഉയർന്നു. തരൂർ നിലപാട് ഉറപ്പിച്ചതിന് പിന്നാലെയാണ് എഐസിസി വിലയിരുത്തൽ. എഐസിസി നിലപാട്…
Read More » -
ശംഭു മോഹൻ്റെ വൈറലായ നാല് കഥകൾ
ലഹരി വിരുദ്ധ പ്രചാരകൻ ഗാന്ധി തത്വചിന്താ പ്രഭാഷകൻപൈതൃക – പ്രകൃതി സംരക്ഷണ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നശംഭു മോഹൻ്റെസോഷ്യൽ മീഡിയയിൽ വൈറലായ നാല് കഥകൾ. 1, യോഗം ====== പതിവുപോലെ രാവിലെ വജ്രാസനത്തിലിരുന്ന് ബസ്ത്റിക ചെയ്തു. നടുവേദനയ്ക്കും, നാൾക്കുനാൾ പുഷ്ടി പ്രാപിക്കുന്ന കുടവണ്ടിയ്ക്കും പണികൊടുക്കാനുള്ള ചില യോഗാസനങ്ങളും പൂർത്തിയാക്കി. അല്പനേരം ശവാസനവും കഴിഞ്ഞു എഴുന്നേറ്റു. ഉച്ചിമുതൽ, ഉള്ളംകാൽ വരെ പ്രഭാതത്തിലെ ശുദ്ധമായ ഓക്സിജൻെറ സാന്നിധ്യമുറപ്പാക്കി, അയാൾ റെഡിയായി. യോഗദിനം പ്രമാണിച്ചു, മകനെ രാവിലെസ്കൂളിലെ ‘യോഗ’ പ്രോഗ്രാമിനെത്തിക്കണം . സ്റ്റാർട്ടാവുന്ന കാര്യത്തിൽ , പിണക്കം പതിവാക്കിയിട്ടുള്ള…
Read More » -
കേരള എൻ.ജി.ഒ അസോസിയേഷൻ മെയ് 22 ന് സെക്രെട്ടറിയേറ്റ് ഉപരോധിക്കുന്നു.
കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ, മെയ് 22 ന് സെക്രെട്ടറിയേറ്റ് പടിക്കൽ ഉപരോധം സംഘടിപ്പിക്കുന്നു. പ്രസ്തുത സമരത്തിൻ്റെ പ്രചാരണ ഭാഗമായി ബ്രാഞ്ച് തലങ്ങളിൽ സംഘടിപ്പിക്കുന്ന വിചാരണ സദസിൻ്റെഉദ്ഘാടനം കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം ജാഫർ ഖാൻ നിർവഹിച്ചു.പോത്തൻകോട് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് സജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.ഷാജി, സെക്രട്ടറി സി.വിജയകുമാർ, ട്രഷറർ ടി.എസ് നിസ്സാം, എം. ഷാബുജാൻ, വി. ശ്രീഹർഷദേവ്, റെജി ചന്ദ്രൻ, മാഹീൻ മരുതൂർ ബിജോയ്, ശംഭു…
Read More » -
അവോകാഡോയുടെ ഗുണങ്ങൾ
നിസ്സാരക്കാരനല്ല അവോകാഡോ ; ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ .. ഗുണങ്ങള്‍ ഏറെയാണ് അവോകാഡോ ഒരു പോഷകസമൃദ്ധമായ പഴമാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. അവോകാഡോയില്‍ ധാരാളം പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. അവോകാഡോയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവോകാഡോ നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവോകാഡോ. അവോകാഡോ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More » -
മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്
മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42…
Read More » -
കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനവുമായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ . കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയെന്ന സമ്മാനമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി ആർ ചേമ്പറിൽ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിരിക്കും. എസ്ബിഐയും കെ എസ് ആർ ടി സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം…
Read More » -
മെഡിക്കൽ കോളേജിൽ പുക ഉയർന്നത് ബാറ്ററികൾ കത്തിയതോടെ’; മുപ്പത്തി അഞ്ച് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിൽ: ഫയർ ഫോഴ്സ്
മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സ്. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു. പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍…
Read More » -
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന്
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍…
Read More »