Uncategorized

  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • ചിന്നസ്വാമി ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

    റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്. സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുൻപിലെ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14…

    Read More »
  • വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

    വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. ഓൺലൈനിൽ വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പുതിയൊരാളുമായി വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്. തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍…

    Read More »
  • ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ് 

     മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്….  കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ  നാണയ കിലുക്കം ആയി ഉൾചേരുന്നു.   ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും  ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന് …

    Read More »
  • സ്കൂളുകൾ തുറന്നു… സംസ്ഥാന തല പ്രവേശനോത്സവം മുഖ്യ മന്ത്രി ഉത്ഘാടനം ചെയ്തു.

    വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെൻ്റ്ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. കാലവർഷം ശക്തമായതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും mazha കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ…

    Read More »
  • വാദ്ധ്യാർ മനയിൽ എം കെ നീലകണ്ഠയ്യർ അന്തരിച്ചു.

    കുടമാളൂർ : വാദ്യാൻ മനയിൽ M.K. നീലകണ്ഠയ്യർ – Retd.Head Train clerk (93) നിര്യാതനായി. ഭാര്യാ : പരേതയായ സേതുലക്ഷ്മിയമ്മാൾ. മക്കൾ : പ്രേമ, രാധാ, ഗോപാലകൃഷ്ണൻ, പരേതനായ ത്യാഗരാജൻ, ലത, ഭാഗ്യലക്ഷ്മി, ബാലമുരളീകൃഷ്ണൻ, ശിവകുമാർ, ശ്രീകുമാർ. മരുമക്കൾ : പരേതനായ നടരാജൻ, പരേതനായ ദൈവ ശിഖാമണി, ലതാ, രമാ ദേവി (മണക്കാട്), പ്രകാശ്(പാലക്കാട്‌), സുന്ദരം ( പാല), മഞ്ജു (കോട്ടയം), ധന്യ, ശ്രീവിദ്യ(ശ്രീവരാഹം). സംസ്കാരം നാളെ (02/06/2025) 2.00 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ ശ്മശാനത്തിൽ.

    Read More »
  • ജീവനക്കാരെ ശ്വാസംമുട്ടിക്കുന്ന ഗവൺമെന്റ്:- കേരള എൻ.ജി.ഒ അസോസിയേഷൻ

    തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി വെട്ടി മാറ്റുന്ന ഗവൺമെന്റ് ആയി പിണറായി വിജയൻ സർക്കാർ മാറിയിരിക്കുകയാ ണെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം. ജാഫർ ഖാൻ പറഞ്ഞു.സർവീസിൽ നിന്ന് വിരമിക്കുന്നഎൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എം.ജാഫർ ഖാൻ.പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണം നടത്തുവാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെ ആനുകൂല്യങ്ങൾ വീണ്ടും വെട്ടിക്കുറയ്ക്കുവാനുള്ള ഗൂഢ തന്ത്രം ആണെന്നും ഇത് ജീവനക്കാർ…

    Read More »
  • ഒരു വടക്കൻ തേരോട്ടം

    കട്ടൻ ബ്രാൻഡ് ഒന്നടിക്കാം..ഒരു വടക്കൻ തേരോട്ടം….. ………………………..കട്ടൻ ബ്രാൻഡ് ഒന്നടിക്കാം….തുള്ളി തുള്ളിക്കളിക്കാം..നുരയിതു പതയും..ഗ്ലാസ്സുകളും നുകരാനായി.എന്താണു സംഭ്രമം…മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്ന താണിപ്പോൾ കാണുന്നത്.ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാ.സനും ധർമ്മജൻ ബോൾഗാട്ടിയും. അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.സാധാരണ ക്കാരായ പ്രത്യേകിച്ചും കാക്കി…

    Read More »
  • കണ്ണൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

    കണ്ണൂര്‍-മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ഇയാളുടെ തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം…

    Read More »
  • സ്വര്‍ണ വില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.ഇന്നലെ വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ…

    Read More »
Back to top button