Uncategorized

  • ഷഹബാസിൻ്റെ ആ​ഗ്രഹം പൂർത്തിയാക്കാൻ പൂർവവിദ്യാർത്ഥികൾ; കുടുംബത്തിന് വീടുവെച്ച് നൽകും

    താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. വീടിൻ്റെ പണി പൂർത്തിയാക്കാൻ പുർവ വിദ്യാർത്ഥികൾ പണം നൽകും. പിതാവ് ഇഖ്ബാലിനെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഷഹബാസിൻ്റെ ആഗ്രഹമായിരുന്നു വീടിൻ്റെ പണി പൂർത്തിയാക്കുക എന്നത്. അതേസമയം മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച്…

    Read More »
  • റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

    സംസ്ഥാനത്തെ റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം.റാഗിംഗ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു. നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന…

    Read More »
  • മകളെ രക്ഷിക്കാൻ ബാപ്പ നടത്തിയ പോരാട്ടം വിജയിച്ചില്ല,ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

    നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ചേതന്‍ ശര്‍മ പറഞ്ഞു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിന്റെ പിതാവ്…

    Read More »
  • യു എസിൽ പശു ഇല്ലെങ്കിൽ പാലുകാച്ച് ഇല്ല, ഇന്ത്യക്കാർ അടിപൊളി

    യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീഡിന്‍റെ പാല് കാച്ചല്‍ ചടങ്ങിന് പശുവിനെ എഴുന്നെള്ളിക്കുന്ന വീഡിയോ വൈറല്‍.  അമേരിക്കയിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷത്രയുടെ  ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ് പശുവിനെ എഴുന്നെള്ളിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം പശുക്കളെ വിശുദ്ധ മൃഗമായി കണക്കാക്കുന്നു.…

    Read More »
  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

    ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പായുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍.കഴിഞ്ഞ രാത്രി മുഴുവന്‍ മാര്‍പ്പാപ്പ സുഖമായി ഉറങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഞായറാഴ്ച വൈകുന്നേരത്തെ പ്രസ്താവനയെ തുടര്‍ന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.പൂര്‍ണമായും വെന്റിലേറ്റര്‍ ഉപയോഗം മാറ്റിയിട്ടില്ല. അദ്ദേഹത്തിന് പനി പൂര്‍ണമായും മാറിയിട്ടുണ്ട്. രോഗബാധിതനായി തുടരുന്നുവെന്നും അത് സൂചിപ്പിച്ചു. അതായത് അവന് പനി ഇല്ല.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കൊപ്പം ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.വെള്ളിയാഴ്ച മാര്‍പ്പാപ്പ അനുഭവിച്ച ബ്രോങ്കോസ്പാസ്മിന്റെ നേരിട്ടുള്ള അനന്തരഫലങ്ങളൊന്നും പ്രകടമല്ല; എന്നിരുന്നാലും നില വഷളാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍…

    Read More »
  • യുകെയിൽ മലയാളികൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ

    മുഖ്യമന്ത്രിയുമായി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറിയുടെ കൂടിക്കാഴ്ച തിരുവനന്തപുരം: വെയിൽസിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 2025-ൽ കേരളത്തിൽ നിന്നു 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. കേരളത്തോടുള്ള സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.ഒരു വർഷത്തിനുള്ളിൽ 350-ലധികം ആരോഗ്യപ്രവർത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയിൽസിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ…

    Read More »
  • വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെതിരെ മൊഴി നൽകാതെ അമ്മ, കൂടുതൽ ബാദ്ധ്യതകളുടെ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫ്ഗാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണ് തനിക്ക് പരിക്ക് പറ്റിയെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിട്ടാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാദ്ധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല.…

    Read More »
  • അനുനയ നീക്കവുമായി തരൂരിനെ വിളിച്ച് സുധാകരൻ; ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു

    തിരുവനന്തപുരം: അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമുളളതിനിടെ കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും.…

    Read More »
  • പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്

    അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി. പൊലീസ് ഇടപെട്ടതോടെ അക്രമിയെ വെടിവച്ച് വീഴ്ത്തി, അതിനിടെ അക്രമിയുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49)…

    Read More »
  • മെക്സിക്കോ അതിർത്തി അടച്ച് യുഎസ്

     മെക്സിക്കോയുമായുള്ള അതിർത്തി അടച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് പ്രഖ്യാപിച്ചത്. “ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു” എന്ന സന്ദേശമാണ് ട്രംപ് പങ്കുവച്ചത്. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന 1,951 മൈൽ നീളമുള്ള അതിർത്തി നഗരപ്രദേശങ്ങൾ, മരുഭൂമികൾ, ദുർഘടഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 700 മൈൽ വരുന്ന അതിർത്തിയിൽ ഇതിനകം വേലി സ്ഥാപിച്ചിരിക്കുകയാണ്.…

    Read More »
Back to top button