Uncategorized
-
വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു
വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു: വെഞ്ഞാറമൂട്: ദേശീയ പണിമുടക്ക് ദിനത്തിൽ വാമനപുരം ബ്ലോക്ക് ഓഫീസിൽ ജോലിക്ക് ഹാജരായ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞും, പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ വനിത ജീവനക്കാരെ കൊണ്ടുവന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാർട്ടി ക്രിമിനലുൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. മേലധികാരി ഉൾപ്പെടെ പണിമുടക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു എന്ന് വാമനപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ…
Read More » -
കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഗവര്‍ണര്‍: വി ശിവന്‍കുട്ടി
കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗവര്‍ണറാണെന്നും സെനറ്റ് ഹാളില്‍ ബിജെപി പതാക ഏറ്റുനില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ കൊണ്ടുവന്നു വെച്ച് ആരാധന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം വിസിക്ക് ഇല്ലെന്നും നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കേന്ദ്രസര്‍ക്കാര്‍ എല്ലാ സര്‍വകലാശാലകളെയും രാഷ്ട്രീയവത്കരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ആ തീരുമാനത്തിന്റെ ഭാഗമായി അവര്‍ ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ ബിജെപിയുടെ കേന്ദ്രങ്ങളാക്കാനുളള ശ്രമം നടത്തുകയാണ്. സര്‍വകലാശാല നിയമമനുസരിച്ച് സിന്‍ഡിക്കേറ്റിനാണ് എല്ലാവിധ അധികാരങ്ങളുമുളളത്.…
Read More » -
അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊന്നു
ആലപ്പുഴ അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനത്തില്‍ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പില്‍ ആനി ആണ് മരിച്ചത്. മകന്‍ ജോണ്‍സണ്‍ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ മകന്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയത്. മദ്യപിച്ച് എത്തിയ ശേഷം ആയിരുന്നു ജോണ്‍സണ്‍ ജോയിയുടെ ആക്രമണം. ആനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. മര്‍ദ്ദനം തടയാന്‍ എത്തിയ പിതാവ് ജോയിയെയും ജോണ്‍സണ്‍ മര്‍ദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും ആനയുടെ പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ്…
Read More » -
ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് നടവയൽ സ്വദേശി വൈശാഖിനെയാണ് പിടികൂടിയത്. വയനാട് സുൽത്താൻ ബത്തേരിയിൽ വച്ചാണ് വൈശാഖ് പൊലീസ് അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഹേമചന്ദ്രൻ്റെ കൊലയാളികൾക്ക് സഹായം നൽകിയ ബത്തേരി സ്വദേശി വൈശാഖാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡാണ് വൈശാഖിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇൻസ്പെക്ടർ ജിജീഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി…
Read More » -
രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.
തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…
Read More » -
ചിന്‍ എക്‌സലന്‍സ് – 2025
ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് കെല്‍ട്രോണ്‍ എംഡി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചിന്‍മയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചീഫ് സേവക് ആര്‍ സുരേഷ് മോഹന്‍ അധ്യക്ഷനാവും.സുധീര്‍ ചൈതന്യ,പി ശേഖരന്‍കുട്ടി,ഡോ.അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.വൈകിട്ട് 5 മണിക്ക് ചിന്‍മയ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിന്‍മയ മിഷന്‍ കലാകാരന്‍മാരും അവതരിപ്പിക്കുന്ന ചിന്മയ വൈഭവം യുവ…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് ജനുവരിയിൽ.
രണ്ടാം പൈതൃക കോൺഗ്രസ്100 പൈതൃക സഭകൾ സംഘടിപ്പിക്കും തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും. രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന് മുന്നോടിയായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് 101 പൈതൃക പരിപാടികൾ പ്രഖ്യാപിച്ചിരുന്നു . അതിൻ്റെ ഭാഗമായി ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ അടുത്തമാസം ആചരിക്കും. തുടർന്ന് പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ,പുസ്തക പ്രകാശനങ്ങൾ, എന്നിവ 101…
Read More » -
വായനദിന ആഘോഷവും പുസ്തകപ്രകാശനവും
കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ വായനദിന ആഘോഷവും പുസ്തകപ്രകാശനവും അവാർഡ് വിതരണവും തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്നു. തിരുവനന്തപുരം ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ശ്രീ S ഷംനാദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീമതി ബദരി പുനലൂർ സ്വാഗതം പറഞ്ഞു. നൗഷാദ് കൊട്ടുങ്കര അധ്യക്ഷം വഹിച്ചു. തുടർന്ന് പ്രശാന്ത് കാണി IPS , സാഹിത്യകാരി ശാന്താ തുളസീധരൻ എന്നിവർ സംസാരിച്ചു.
Read More » -
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ശശി തരൂരിന്റെ പ്രസ്താവന അവഗണിക്കാന്‍ കെപിസിസി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാന്‍ തീരുമാനിച്ച് കെപിസിസി. ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍…
Read More » -
ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം.
പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോള്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.…
Read More »