Sports
-
ഡക്കറ്റിന്റെ സെഞ്ച്വറിക്ക് ഇംഗ്ലിസിന്റെ മറുപടി; ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് ഓസ്‌ട്രേലിയ
ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ശക്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 352 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലോകചാമ്പ്യന്‍മാര്‍ മറികടന്നത്. അഞ്ച് സൂപ്പര്‍താരങ്ങളുടെ അഭാവത്തിലാണ് പാകിസ്ഥാനിലെത്തിയതെങ്കിലും തങ്ങളെ ചെറുതായി കാണേണ്ടെന്ന സന്ദേശം മറ്റ് ടീമുകള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ് ജയത്തിലൂടെ ഓസ്‌ട്രേലിയ. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മാത്യു ഷോര്‍ട്ട്, അലക്‌സ് ക്യാരി എന്നിവരുടെ പ്രകടനങ്ങളാണ് ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായകമായത്. 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലോകചാമ്പ്യന്‍മാരുടെ തുടക്കം…
Read More » -
തോറ്റാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്, മുന്നില്‍ മികച്ച ഫോമിലുള്ള ഇന്ത്യ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോര്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. കണക്കിലും നിലവിലെ ഫോമിലും ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ മറുവശത്ത് പാകിസ്ഥാനാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും പ്രവചനാതീതമായ മറ്റൊരു ടീമില്ല. തങ്ങളുടേതായ ദിവസത്തില്‍ ആരേയും തോല്‍പ്പിക്കുകയും എന്നാല്‍ അതേസമയം ആരോടും തോല്‍ക്കാന്‍ മടിയില്ലാത്ത സംഘവുമാണ് അവര്‍. ഗ്രൂപ്പ് എ യില്‍ രണ്ട് ടീമുകളുടേയും രണ്ടാമത്തെ മത്സരമാണ് ഞായറാഴ്ച നടക്കുക. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ…
Read More » -
സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; ‘ദാദ’യാവുന്നത് രാജ്കുമാര്‍ റാവു
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം എസ് ധോണി, കപില്‍ ദേവ് എന്നിവരുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവായിയിരിക്കും ‘ദാദ’യായി സ്‌ക്രീനിലെത്തുക. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഗാംഗുലി തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ തീയതികളുടെ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ സിനിമ സ്‌ക്രീനുകളില്‍ എത്താന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്നും ഗാംഗുലി അറിയിച്ചു.ഇന്ത്യയ്ക്ക് വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച…
Read More » -
പാകിസ്താൻ ആതിഥ്യമര്യാദയുള്ള രാജ്യം, ഇവിടുത്തെ ആളുകൾ അത്ഭുതപ്പെടുത്തി: സ്റ്റീവ് സ്മിത്ത്
പാകിസ്താനികളുടെ ആതിഥ്യമര്യാദ അത്ഭുതകരമാണെന്നും ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണെന്നും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ഗ്രൂപ്പ് ബി പോരാട്ടത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് പാകിസ്താനെ പ്രശംസിച്ച് സ്മിത്ത് രംഗത്തെത്തിയത്. ചാംപ്യൻസ് ട്രോഫിക്കായി ആതിഥേയർ സമഗ്രമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ഈ ടൂർണമെന്റെന്നും സ്മിത്ത് പറഞ്ഞു.ഐസിസിയുടെ വലിയ ടൂർണമെന്റുകളിൽ ഓസ്‌ട്രേലിയ സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു. പരിക്ക് മൂലം താരങ്ങൾ പുറത്തായത് തിരിച്ചടിയാണെന്നും എന്നാൽ ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഇതൊന്നും ചിന്തിക്കുന്നില്ലെന്നും…
Read More » -
കേരളത്തിനിത് ചരിത്ര നിമിഷം, രണ്ട് റൺസ് ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക്
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇന്ന് 455 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. സെമി ഫൈനൽ അവസാന ദിനമായ ഇന്ന് മത്സരം സമനിലയിലാകും എന്ന് ഉറപ്പാണ്. ഇതോടെ രഞ്‌ജി ട്രോഫി നേടാനുള്ള അവസരം എന്ന ചരിത്ര നേട്ടമാണ് കേരളം കൈവരിക്കുന്നത്. മുംബയ്-വിദർഭ സെമി ഫൈനലിലെ വിജയിയെ കേരളം ഫൈനലിൽ നേരിടും. ശ്രീശാന്ത്,…
Read More » -
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി ഗുജറാത്ത്
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച് ഗുജറാത്ത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന ശക്തമായ നിലയിലാണ്. 59 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും നാലു റണ്ണുമായി മനന്‍ ഹിംഗ്രാജിയയുമാണ് ക്രീസില്‍. 73 റണ്‍സെടുത്ത ഓപ്പണര്‍ ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. എന്‍ പി ബേസിലിനാണ് വിക്കറ്റ്. ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സടിച്ചശേഷമാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. കേരളത്തിന്‍റെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി…
Read More » -
2018 ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടമായപ്പോൾ വാങ്ങി നൽകിയത് നടൻ ശിവകാർത്തികേയൻ
2018ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ വാങ്ങി നൽകിയത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്ന് വെളിപ്പെടുത്തിഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റ് താരം സജന സജീവൻ. 2018ലെ പ്രളയത്തിൽ തന്റെ വീട് ഒലിച്ചുപോയിരുന്നുവെന്നും കരിയറിൽ തനിക്ക് കിട്ടിയ ട്രോഫികളും ക്രിക്കറ്റ് കിറ്റും സ്പൈക്സുമെല്ലാം നഷ്ടമായെന്നും സജന ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖതിൽ പറഞ്ഞു. തമിഴ് സ്പോർട്സ് സിനിമയായ ‘കനാ’യിൽ സജന ശിവകാർത്തികേയനൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സഹായം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സജന പറഞ്ഞു. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടപ്പോൾ ശിവകാർത്തികേയൻ…
Read More » -
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം കരുതലോടെ. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ അക്ഷയ് ചന്ദ്രനും 28 റണ്‍സുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസില്‍. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.…
Read More »