Sports
-
എതിരാളി ആരെന്ന് വ്യക്തമായി, ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ച് ലാഹോറിലേക്ക് പറന്നു
ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ – ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു. ഇന്ത്യയുടെ എതിരാളി ആരാണെന്ന് വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഇരു ടീമുകളും ദുബായിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ദക്ഷിണാഫ്രിക്ക തിരിച്ച് ലാഹോറിലേക്ക് പോയി. ഓസ്‌ട്രേലിയ ഇന്ത്യയുമായുള്ള സെമി ഫൈനലിന് ദുബായില്‍ തുടരുകയും ചെയ്തു. നാളെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം സെമി ഫൈനല്‍. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയോട്…
Read More » -
രഞ്ജി ഫൈനല്‍: വിദര്‍ഭയ്ക്ക് മൂന്നാം കിരീടം
സമനിലയ്ക്ക് സമ്മതിച്ച് ഇരു ടീമുകളും! രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍…
Read More » -
പുടിനുമായി കളിക്കണം, മരിയ ഷറപ്പോവയുടെ ആഗ്രഹങ്ങള്‍
ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടങ്ങളില്‍ ഷറപ്പോവ മുത്തമിട്ടിട്ടുമുണ്ട്.ഷറപ്പോവയുടെ മത്സരങ്ങള്‍ ഇപ്പോഴും റീവാച്ച് ചെയ്യുന്ന, ടെന്നിസിനെ അത്രയേറെ സ്നേഹിക്കുന്ന വലിയ സമൂഹമുണ്ട്. ചില കൗതുകകരമായ സ്വപ്നങ്ങള്‍ കൂടി കൂടെ കൊണ്ടുനടക്കുന്ന താരമാണ് മരിയ. സാധാരണയായി അഭിമുഖങ്ങളില്‍ ടെന്നിസ് താരങ്ങളുടെ നേര്‍ക്ക് സ്ഥിരമായി ഉയരുന്ന ചോദ്യമാണ്, ഒരു ഡബിള്‍സ് മത്സരത്തില്‍ ഒപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്ന…
Read More » -
കരുണിന് സെഞ്ചുറി, പിന്നാലെ സ്‌പെഷ്യല്‍ സെലിബ്രേഷന്‍! കേരളത്തിനെതിരെ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ കരുണ്‍ നായര്‍ക്ക് സെഞ്ചുറി. കരുണിന്റെ (109) സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 251 റണ്‍സായി ഇപ്പോള്‍. കരുണിനൊപ്പം യഷ് റാത്തോഡ് (16) ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം…
Read More » -
രഞ്ജി കിരീടം കേരളം കൈവിട്ടു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ സെഞ്ചുറിയിലേക്ക്
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കവിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 207 റണ്‍സായി ഇപ്പോള്‍. ഡാനിഷ് മലേവാര്‍ (67), കരുണ്‍ നായര്‍ (87) എന്നിവര്‍ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന…
Read More » -
രഞ്ജി ട്രോഫി ഫൈനൽ; വിദർഭയോട് ലീഡ് വഴങ്ങി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് മറുപടി പറഞ്ഞ കേരളം ആദ്യ ഇന്നിംഗ്സിൽ 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് രഞ്ജി ട്രോഫി സ്വന്തമാക്കാൻ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം…
Read More » -
കേരളത്തിനായി സച്ചിനും അസ്ഹറും പൊരുതുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 160 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കുള്ള യാത്രയിൽ കേരളം പാതിദൂരം പിന്നിട്ടിരിക്കുകയാണ്. അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. 31 റൺസുമായി മുഹമ്മദ് അസറുദീനുമാണ് ഗ്രീസിൽ. നേരത്തെ മൂന്നിന് 131…
Read More » -
കേരളം പൊരുതുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം, സൽമാൻ നിസാറും ആദിത്യ സർവാതെയും പുറത്ത്
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വീണ്ടും പ്രതിസന്ധി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ് കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാൾ 160 റൺസ് പിന്നിലാണ് കേരളം. അർദ്ധ സെഞ്ച്വറി നേടിയ ആദിത്യ സർവാതെയുടെയും സൽമാൻ നിസാറിന്റെയും വിക്കറ്റുകളാണ് മൂന്നാം ദിനത്തിലും കേരളത്തിന് നഷ്ടമായത്. സൽമാൻ നിസാർ പുറത്തായതിനു പിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. അതേസമയം, അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി 52 റൺസുമായി ക്രീസിലുണ്ട്.…
Read More » -
രഞ്ജി ട്രോഫി ഫൈനൽ; ആദ്യ ഇന്നിംഗ്സിൽ കേരളം പൊരുതുന്നു, രണ്ടാം ദിനം മൂന്നിന് 131
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ കേരളം പൊരുതുന്നു. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 248 റൺസ് കൂടി വേണം. നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ രണ്ടാം ദിവസം രാവിലെ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 153 റൺസെടുത്ത ഡാനിൽ മാലേവാർ ഉൾപ്പെടെ…
Read More » -
ചാംപ്യൻസ് ട്രോഫിയിലെ നാണക്കേടിന്റെ റെക്കോർഡിൽ ഓസ്ട്രേലിയയ്ക്കും പിന്നിൽ പാകിസ്താൻ
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയ്ക്കൊപ്പമാണ് ഈ നാണക്കേട് പാകിസ്താൻ ടീം പങ്കുവെയ്ക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ടീം ചാംപ്യൻസ് ട്രോഫിയുടെ അടുത്ത പതിപ്പിൽ ഒരു മത്സരം പോലും വിജയിക്കാതെ പുറത്തായെന്ന നാണക്കേടാണ് ഓസ്ട്രേലിയയ്ക്കൊപ്പം പാകിസ്താനും അനുഭവിക്കേണ്ടി വന്നത്. എന്നാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കും പിന്നിലാണ് പാകിസ്താൻ. 2009ലെ ചാംപ്യന്മാരായ ഓസ്ട്രേലിയ 2013ൽ ഒരു മത്സരം പോലും വിജയിച്ചില്ല. ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ഓസ്ട്രേലിയ പരാജയപ്പെട്ടു. ന്യൂസിലാൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2013ലെ ചാംപ്യൻസ് ട്രോഫിയിൽ ഒരു…
Read More »