Sports
-
ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം
ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക്…
Read More » -
ഇത് പുതുചരിത്രം ; ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ
ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോക കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ സ്വപ്ന കിരീടം സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. മഴ കാരണം വൈകി ഫൈനൽ മത്സരം ആരംഭിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.3 ഓവറില്‍ 246 റണ്‍സില്‍ ഒതുങ്ങി. 87 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലി വര്‍മയാണ്…
Read More » -
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവൽ ഫ്രെഡറിക്. കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.
Read More » -
2025ലെ മികച്ച ഫുട്‌ബോളര്‍: ഡെബംലെയ്ക്ക് ബാല്ലണ്‍ ഡി ഓര്‍; വനിതകളില്‍ ബോണ്‍മാറ്റിക്ക് ഹാട്രിക്ക്
മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ ദ് ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോൺമാത്തി ഇതോടെ കുറിച്ചു.ബലോൻ ദ് ഓർ നേടാൻ ആയില്ലെങ്കിലും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ രണ്ടാം വർഷവും…
Read More » -
എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …
എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …
Read More » -
ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം; ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍, ഋഷഭ് വൈസ് ക്യാപ്റ്റന്‍, കരുണ്‍ നായര്‍ തിരിച്ചെത്തി
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ Shubman Gill നയിക്കും. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയ്ക്കു പകരക്കാരനായാണ്, ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ നായകസ്ഥാനത്ത് എത്തുന്നത്. ഡല്‍ഹിയുടെ മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. ഫിറ്റ്‌നെസ് പ്രശ്‌നങ്ങളാണ് ഷമിയെ ഒഴിവാക്കാന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. രോഹിത് ശര്‍മയും വിരാട് കോഹ് ലിയും വിരമിച്ച സാഹചര്യത്തില്‍…
Read More » -
ടെസ്റ്റിൽ നിന്ന് വിരാട് കോഹ്ലി വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം താരം അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും. വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. രോഹിത് ശർമക്ക് പിന്നാലെയാണ് ഇപ്പോൾ കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ കോഹ്ലി നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായിരുന്നു കോഹ്ലി. 68 ടെസ്റ്റുകളിലാണ് ഇന്ത്യയെ ടെസ്റ്റിൽ…
Read More » -
അപമാനകരമായ പരാമർശം:എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ്
മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം…
Read More » -
ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്‌റ്റീവ് സ്‌മിത്ത്
ദുബായ്: നിർണായകമായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തോറ്റ് ടീം പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നായകൻ സ്‌റ്റീവ് സ്‌മിത്ത്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായാണ് സ്‌മിത്ത് അറിയിച്ചത്. ദുബായിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയോട് ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. അവസാന മത്സരത്തിൽ ഓസീസ് ബാറ്റിംഗ് നിരയിൽ ടോപ് സ്‌കോററായി 73 റൺസ് സ്‌മിത്ത് നേടിയിരുന്നു. 170 ഏകദിനങ്ങളിൽ 154 ഇന്നിംഗ്‌സുകളിലായി 5800 റൺസാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 2010ൽ സ്‌പിന്നറായി അരങ്ങേറ്റം കുറിച്ച താരം, 2016ൽ ന്യൂസിലാന്റിനെതിരെ നേടിയ…
Read More » -
കങ്കാരുക്കളോട് കണക്ക് തീര്‍ത്തു; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍
ദുബായ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി ഇന്ത്യ. ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. 265 റണ്‍സ് വിജയലക്ഷ്യം 48. 1 ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 84 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ടോപ് സ്‌കോറര്‍.ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുക. ഇന്ത്യ യോഗ്യത നേടിയതിനാല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാകും കിരീടപ്പോര് നടക്കുക. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്…
Read More »