News

  • തർക്കം തുടരുന്നതിനിടെ ഇന്ന് അമ്മ എക്സിക്യൂട്ടീവ് യോഗം; ടിനി ടോമിനെതിരായ പരാതി ചര്‍ച്ചയാകും

    അമ്മ താര സംഘടനയിൽ തർക്കം തുടരുന്നതിനിടയിൽ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചർച്ചയാവും.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റി നിർണായകമാണ്. പരസ്യ പ്രതികരണത്തിൽ അംഗങ്ങളുടെ വിലക്ക് തുടരുകയാണ്. അൻസിബയെ കേൾക്കാനായി സംഘടന നൽകിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അൻസിബ.ഈ മാസം 21 നു അമ്മ ജനറൽ ബോഡിയും ചേരും. അതേസമയം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിച്ചുവെന്ന നടി അൻസിബയുടെ…

    Read More »
  • തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

    തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് കത്തിയെടുത്ത് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വട്ടിയൂർക്കാവ്…

    Read More »
  • സിദ്ധരാമയ്യയ്ക്ക് പുതിയ പദവി; കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗമായി നിയമിച്ചു

    കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺ​ഗ്രസ് ദേശീയ നേതൃത്വം വാ​ഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാം​ഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട്…

    Read More »
  • അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കം; വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, മൂന്ന് ദിവസത്തെ ചടങ്ങുകൾ

    ഇറാന്‍റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുങ്ങി ഇറാൻ. യാത്ര 3 ദിവസം നീളും. ചടങ്ങിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. അന്ത്യകർമങ്ങൾ ഖമനേയി കൊല്ലപ്പെട്ട് 3 മാസത്തിന് ശേഷം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്. വധിക്കപ്പെട്ട ശേഷം ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. മറ്റു വിവരങ്ങളൊന്നുമില്ല. മൂന്ന് മാസത്തിനൊടുവിൽ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായ പരമോന്നത നേതാവിന്റെ മരണത്തിന് മാസങ്ങൾക്ക് ശേഷം ഖബറടക്കത്തിന്റെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ഒന്നര മുതൽ രണ്ടുകോടി വരെ…

    Read More »
  • നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

    ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. ഇന്നും നാളെയും ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് കടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ നേരെ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും കൊവിഡിന് പിന്നാലെ യുവാക്കൾക്കിടയിൽ പക്ഷാഘാതം വർധിക്കുന്ന സാഹചര്യവും ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും. നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ നാളെ പ്രതിപക്ഷ നേതാവ് സംസാരിക്കും. അതിന് പിന്നാലെ മുഖ്യമന്ത്രി മറുപടി നൽകും. നാളെ പിരിയുന്ന സഭ 19ന് യുഡിഎഫ് സർക്കാരിൻറെ…

    Read More »
  • നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

    നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദവാദം കേൾക്കും. പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്. മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കും. അഞ്ച് പ്രതികളും ഒളിവിൽ ആണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നിർണ്ണായകഘട്ടത്തിൽ ആണെന്നും ജാമ്യമനുവദിക്കരുതെന്നും എസ്‌ഐടി വാദിച്ചു. ഇന്നത്തെ വിശദവാദത്തിന്…

    Read More »
  • കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡി കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഡോക്ടർ…

    Read More »
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. നാളെയോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം…

    Read More »
  • മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; വിവാദം

    വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. ആരോപണങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ് ബെന്നി തോമസെന്ന് അബ്ദുൾ റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്‍മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി…

    Read More »
  • ഇനി വെള്ള കാറിലേക്ക്; പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാറിന്റെ നിറവും മാറ്റുന്നു

    പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാറിന്റെ നിറവും മാറ്റുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതല്‍ കറുത്ത കാര്‍ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷ നേതാവായതോടെ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാര്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്ററിലെ കാറിലാണ് പിണറായിയുടെ യാത്ര. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ പോകുന്ന കാറിന് ’99’ എന്ന നമ്പറും സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും…

    Read More »
Back to top button