News

  • ശബരി റെയില്‍പ്പാത: തുക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

    അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. തുക പങ്കിടാമെന്ന മന്ത്രിസഭായോഗം തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച്…

    Read More »
  • സ്പാ ജീവനക്കാരിക്കെതിരായ ആക്രമണം , ആറ് പേര്‍ പിടിയില്‍; മുഖ്യ പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ നീക്കം

    പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്. തിരുവല്ലയിലെയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നടപടി…

    Read More »
  • ഗുണ്ടാപ്പിരിവ് നല്‍കിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റില്‍

    ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന്‍ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ സുബിന്‍ അടക്കം ആറു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോൾ, യുവതിയെ ബലമായി…

    Read More »
  • ശബരിമല സ്വർണക്കൊള്ളക്കേസ്: ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

    ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതിയുടെ കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഈ ഹർജിയിൽ വരുന്ന തിങ്കളാഴ്ച കോടതി വാദം കേൾക്കുന്നതാണ്. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് 110 ദിവസത്തെ ജയിൽവാസത്തിന് ശേഷം…

    Read More »
  • നിയമസഭ തെരഞ്ഞെടുപ്പ് ; ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

    നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. മുന്‍മന്ത്രി കെ കെ ശൈലജ,…

    Read More »
  • പാതി വില തട്ടിപ്പ് പരാതി; ബിജെപി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

    പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ എൻ രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങൾക്ക്…

    Read More »
  • വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു

    വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. നിലവിലെ നിയമപ്രകാരം, മനുഷ്യജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുകയെന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തിയത്. സംസ്ഥാനങ്ങളുടെ താൽപര്യം കാണിച്ച് സംസ്ഥാനത്തിന് മാറ്റം വരുത്തണമെന്ന് ആവശ്യമാണ് മുന്നോട്ടുവെച്ചത്. സർക്കാരിന്റെ ആവശ്യം ഗവർണർക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ബിൽ രാഷ്ട്രപതിക്ക്…

    Read More »
  • ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

    ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം, ഷിംജിതയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസ് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത…

    Read More »
  • വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

    വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. വയനാട് എരുമത്തെരുവില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. സജീറിന്റെതായി ഒരു വീഡിയോ പുറത്തു വന്നിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും, തനിക്കു ധാരാളം…

    Read More »
  • ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം; വാഹനം ഓടിച്ചത് നടൻ മണിയന്‍പിള്ള രാജു

    തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും ചികിത്സയിലാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ…

    Read More »
Back to top button