News

  • പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

    പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയില്‍ പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ, ഭരണഘടന ബാധ്യത നിറവേറ്റാത്ത, ഫെഡറല്‍ തത്വങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാന്‍ഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള…

    Read More »
  • കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി

    എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ ബാക്കി എട്ടുപേരുടെയും അംഗത്വം പുതുക്കി. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ…

    Read More »
  • എബോളയിൽ ആശ്വാസം; 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

    കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആഫ്രിക്കയിലാണ് എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…

    Read More »
  • ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന, തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും

    ശബരിമല സ്വർണക്കൊള്ളയിൽ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയിൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഗൂഡാലോചനയെന്ന് എസ്ഐടി കണ്ടെത്തി. 9 പേർക്ക് കൈമാറ്റത്തിൽ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ൽ പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. 2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിൻെറ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയ്യാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ദേവസ്വം…

    Read More »
  • സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്

    സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലേർട്ട് ആണ്. ഇന്ന് ഇടിമിന്നലോടു…

    Read More »
  • നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

    ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പുഃനപരീക്ഷ നാളെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എൻ ടി എ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ ഇനിയൊരു വീഴ്ച സംഭവിക്കാതിരിക്കാൻ കർശന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഈ മാസം 22 വരെ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചതിന് പിന്നാലെ ഇന്നും നാളെയും മെഡിക്കൽ വിദ്യാർഥികൾക്ക് ലീവ് നൽകുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകാവൂ എന്നതാണ് കർശന നിർദേശം. അതേസമയം ഇന്ന് കോക്കറോച്ച് ജനത പാർട്ടി കേന്ദ്ര…

    Read More »
  • സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്ക്ക് വീണ്ടും സമന്‍സ് അയക്കും

    സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് എതിരായ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ തുറന്ന് പരിശോധിച്ചതിന് പിന്നാലെ വീണ്ടും സമന്‍സ് അയക്കും. ലോക്കര്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇ ഡി കടന്നിട്ടുണ്ട്. ഇന്നലെയാണ് ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി പരിശോധന നടത്തിയത്. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്.…

    Read More »
  • നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

    നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു…

    Read More »
  • കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

    വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റിസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചു. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഫോണ്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കയക്കാന്‍ കോടതിയില്‍ എസ്ഐടി ഇന്ന് അപേക്ഷ നല്‍കും. ജിതിന്‍ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ജിതിന്‍ ഭാസ്‌കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം…

    Read More »
  • പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോ‍ർട്ട് ഒരു മാസത്തിനകം സമർപ്പിക്കും: എൻ ഷംസുദ്ദീൻ

    പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോ‍ർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് എൻ ഷംസുദ്ദീൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വതന്ത്ര്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഇരുട്ടിലാക്കി പിഎം ശ്രീ പ​ദ്ധതിയിൽ ഒപ്പിട്ടതാണെന്ന് ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. അതിൻ്റെ പേരിൽ പിടിച്ചുവെച്ച ഫണ്ട് റിലീസ് ചെയ്തു തന്നതാണെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. ഒപ്പിട്ട്…

    Read More »
Back to top button