News
-
ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും
ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്നുരാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി ജയ തിലക് വിരമിക്കുന്ന ഈ മാസം 30ന് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായത്. 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബീഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ. 1968 സെപ്തംബർ 24ന് ജനിച്ച അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് എം എ ബിരുദം നേടിയിട്ടുണ്ട്.
Read More » -
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍…
Read More » -
പിഎംശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന്
പിഎംശ്രീയിൽ തുടർ നടപടി തീരുമാനിക്കാൻ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ സംസ്ഥാനം കരാറിന്റെ ഭാഗമാണ് എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുടെ തെരഞ്ഞെടുപ്പിലും കരിക്കുലത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് സർക്കാർ വാദം. പിഎംശ്രീയിൽ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് ചേരും. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല്…
Read More » -
മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന് സംശയം; കണ്ണൂർ വാണിയപ്പാറയിലെ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും
കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും. കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ അസാധാരണ പരിശോധന. തലശ്ശേരി ആർഡിഒയുടെ സാന്നിധ്യത്തിൽ പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ പത്തു മണിയോടെ നടപടികൾ ആരംഭിക്കും. കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി…
Read More » -
കൊട്ടാരക്കര ടിപ്പർ അപകടം: രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും
കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പതിനഞ്ചുകാരൻ പാർഥിപൻ, കുടവട്ടൂർ സ്വദേശി ഹരിലാൽ എന്നിവരുടെ സംസ്കാരമാണ് ഇന്ന് സ്വന്തം നാടുകളിൽ നടക്കുന്നത്. ദുരന്തത്തിൽ മരിച്ച മൂന്നാമത്തെയാളായ അജയകുമാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. ടിപ്പർ ലോറികൾക്ക് റോഡിൽ ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സമയക്രമം ഉൾപ്പെടെ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു വാഹനത്തിന്റെ മരണപ്പാച്ചിൽ എന്ന് വ്യക്തമായിട്ടുണ്ട്. അമിതവേഗതയിൽ പാഞ്ഞെത്തിയ ടിപ്പർ ആദ്യം ഒരു ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ ബസ്…
Read More » -
ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും
നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വീര്യം കുറഞ്ഞ മദ്യത്തിന്നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും എന്നതാണ് ആകാംക്ഷ. കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നികുതി കുറക്കൽപിൻവലിക്കണമെന്ന് ആവശ്യമുണ്ട്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായേക്കും. തീരുമാനം പിൻവലിക്കാൻ യുഡിഎഫിലും സമ്മർദമുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും നിർണായകം. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി…
Read More » -
ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറായി റീനയുടെ കാലാവധി അവസാനിച്ചു. തരം താഴ്ത്തിട്ടിയിട്ടില്ല. ചട്ടങ്ങൾ പാലിച്ചാണ് സർക്കാർ ഉത്തരവെന്നും ട്രൈബ്യുണലിന്റെ സ്റ്റേ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ വിജയം സർക്കാരിന് ഒപ്പം. ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരി…
Read More » -
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് ജോലി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സമാശ്വാസ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ സുരക്ഷാ ഓഫീസറായാണ് നിയമനം. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍മേലാണ് നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവീന്‍ ബാബുവിന്റെ…
Read More » -
വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി
മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്.
Read More » -
വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിന്റെ ഫോൺ സ്റ്റേറ്റ് എഫ് എസ് എല്ലിലേക്ക് അയക്കാനുള്ള നടപടി എസ് ഐ ടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്ഐടി കണ്ടെത്തല്‍. ശേഷം…
Read More »