News

  • താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി‌‌

    പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ നിന്ന് വാറ്റ്ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പൊലീസില്‍ അറിയിച്ചു.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തി. വാറ്റുചാരായം…

    Read More »
  • കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി

    കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ആലോചന. അതേസമയം, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നിൽ സത്യപതിജ്ഞ ചെയ്തത്. 26ന്…

    Read More »
  • മാസപ്പടി കേസ്: SFIO കുറ്റപത്രം വിശദമായി പഠിക്കും; രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

    മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കുറ്റപത്രം വിശദമായി പഠിച്ച്, നിർണായക വിവരങ്ങൾ കണ്ടെത്താനാണ് ഇഡി ശ്രമം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ഈ രേഖകളിൽ നിന്ന് ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകള്‍ മുന്‍ നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും…

    Read More »
  • തൊണ്ടിമുതൽ തിരിമറി കേസ് ; ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം, ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ ഇന്ന് കോടതിയിൽ

    വിദേശ പൗരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം അഭിഭാഷകനായിരുന്നു. ആന്‍റണി രാജു രണ്ടാം…

    Read More »
  • എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം

    എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ദില്ലിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ വിമാനമാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ്‌ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട്…

    Read More »
  • മാസപ്പടി കേസ്; ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യുന്നതില്‍ നിര്‍ണായകമാകും

    സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. പിണറായി വിജയന്‍റെ മകള്‍ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദ്ദേശം. ജൂൺ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്‍റെ…

    Read More »
  • വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ ; ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി

    ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍. ദേവീ-ദേവന്‍മാരുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് വീണ്ടും സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് എല്‍ഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കി. ബലിദാനികളുടെ പേരില്‍ മുതല്‍ ഇരുങ്കുളങ്കര ദുര്‍ഗാദേവിയുടെ നാമത്തില്‍ വരെ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരില്‍ 19 പേരും ഹൈക്കോടതി വിധിക്ക് പിന്നാലെ ഈശ്വര നാമത്തില്‍ പുനര്‍പ്രതിജ്ഞ ചെയ്തു.…

    Read More »
  • 181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ;റവന്യൂ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി

    റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ സ്റ്റേ ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ വാസുദേവൻ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റ ഉത്തരവെന്ന് ട്രിബൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും ട്രിബൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുത്തി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന…

    Read More »
  • വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

    സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കി. സുരക്ഷയെ ബാധിക്കുന്നതും അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതുമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ ചില നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മിതമായ പരിഷ്‌കാരങ്ങൾ അനുവദിക്കാമെങ്കിലും ശബ്‌ദം വർധിപ്പിക്കുന്നതോ, അമിത വെളിച്ചം പുറപ്പെടുവിക്കുന്നതോ, തീപ്പൊരി പറത്തുന്ന തരത്തിലുള്ള മാറ്റങ്ങളോ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഡിഫിക്കേഷനുകൾ ചെയ്യുന്നവർ സ്വയം പരിധി നിശ്ചയിക്കണമെന്നും നിയമലംഘനത്തിൽ വലുതോ ചെറുതോ എന്ന…

    Read More »
  • മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

    മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്. വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000…

    Read More »
Back to top button