News

  • വെനസ്വേല ഭൂകമ്പം; മരണം 1450 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

    വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരണം 1450 ആയി. സ്ഥലത്ത് യന്ത്രസാമഗ്രികളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ദുരന്തത്തിൽ വെനസ്വേലയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ എത്തി. അമേരിക്കയിലെ ബ്രൂക്ലിനിലെ ജയിലിൽ കഴിഞ്ഞ ജനുവരി മുതൽ തടവിലാണ് മഡൂറോയും ഭാര്യ സീലിയയും.എക്‌സിലൂടെയായിരുന്നു പ്രതികരണം. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര മാനുഷിക സഹായവുമായി യുഎഇ എത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ എയ്ഡ് ഏജൻസി വഴിയാണ് 10 ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര ആശ്വാസ ധനസഹായം പ്രഖ്യാപിച്ചത്.…

    Read More »
  • മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട്: ചർച്ചയ്ക്ക് കേരളവും തമിഴ്നാടും, യോഗം ഇന്ന് മൂന്നാറിൽ

    മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിക്കും. രാവിലെ 10 മണി മുതൽ 11:30 വരെയാണ് ചർച്ച. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തും. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക.…

    Read More »
  • തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്

    തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല. തിരുവനന്തപുരം നഗരസഭയിൽ ഇന്നും നാടകീയ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതകളാണ്…

    Read More »
  • ധനബിൽ മറ്റന്നാൾ പാസാക്കും ; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

    സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും, സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉൾപ്പെടുത്തിയ ധനബിൽ ഈ സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് സർക്കാരിന്റെ നീക്കം. മദ്യനികുതി കുറച്ച വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും പ്രതിപക്ഷ നിരയിൽ നിന്നും ഇതിനോടകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഈ നികുതി മാറ്റങ്ങൾ സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റന്നാൾ ആണ് ധനബിൽ നിയമസഭയിൽ പാസാക്കുന്നത്. ബിൽ പരിഗണനയ്ക്ക്…

    Read More »
  • സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ…

    Read More »
  • ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാ കുമാരിയെ നീക്കി

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടൽ. കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് സ്വീകരിച്ച തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കി. പകരം എ. സന്തോഷ് കുമാറിനെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. ഹരീഷിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനുമുള്ള അസാധാരണ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗീനാ…

    Read More »
  • രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്റർ പ്രചാരണം; ഡൽഹിയിൽ രാഷ്ട്രീയ വിവാദം

    രാജ്യതലസ്ഥാനത്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഞായറാഴ്‌ചയാണ് ഫിറോസ്‌ഷാ റോഡ് ഉൾപ്പടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനത്തിന്റെ പേരിൽ ബിജെപി വലിയ രീതിയിൽ വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് സംഭവം. അതേസമയം, പോസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലെയും കഴിഞ്ഞദിവസം രാഹുൽഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി ‘ലീഡർ ഒഫ് പാർലമെന്റ്’ അല്ലെന്നും ‘ലീഡർ ഒഫ് പര്യടൻ ആന്റ് പാർട്ടിയിംഗ്’ ആണെന്നുമായിരുന്നു ഷെഹ്‌സാദ് പൂനെവാലെ വിമർശിച്ചത്.…

    Read More »
  • ‘പാവങ്ങളുടെ വയറ്റത്തടിക്കരുത്’, പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെ എം ഷാജി

    പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞത്. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പിഎംഎവൈയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു എംബ്ലം കാണിച്ചു തരാമോ എന്ന് വെല്ലുവിളിച്ച മന്ത്രി ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത്…

    Read More »
  • ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സബ്ജെക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു

    കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്‍റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണ് രണ്ട് ഫയൽ ആണ് അന്ന് ഉണ്ടായിരുന്നത് ജോണിവാക്കറിന് നികുതി കുറയ്ക്കാൻ വേണ്ടി ഉള്ള തീരുമാനം ഉണ്ടായിരുന്നു ആ തീരുമാനം വന്നപ്പോൾ അതിനെ അവിടെവച്ച് തന്നെ എതിർത്തു നികുതി ഇളവിൽ തർക്കമുണ്ട് എന്ന് അന്ന ത്തെ സബ്ജക്ട് കമ്മിറ്റിയിൽ പറഞ്ഞു, ധനമന്ത്രിയായിരുന്ന കെ എന്‍…

    Read More »
  • പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

    പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും. 22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്ത്, 283 മൊബൈല്‍ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29നും 30നും വീടുകളിലെത്തി തുളളിമരുന്ന് നല്‍കും.

    Read More »
Back to top button